ഗോകുലം ചിട്ടി ഫണ്ട് ആസ്ഥാനത്തും ഉടമയുടെ വീട്ടിലും ഇ ഡി റെയ്ഡ്

ചെന്നൈ: ഗോകുലം ചിട്ടി ഫണ്ടിന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചു.
വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധനയെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിട്ടി ഫണ്ട് ഹെഡ് ഓഫീസിലുള്‍പ്പെടെ പരിശോധന ആരംഭിച്ചത്. ഗോകുലത്തിന്റെ വീട്ടിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. 10അംഗ ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. 2002ലെ ഗുജറാത്ത് ആക്രമവുമായി ബന്ധപ്പെട്ടും അതില്‍ കേന്ദ്ര അന്വേഷണ സംഘത്തെ ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപമുന്നയിച്ചും അടുത്തിടെ റിലീസ് ചെയ്ത എമ്പുരാന്‍ വിവാദ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഗോകുലം ഗോപാലന്‍. ചിത്രം റിലീസായതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്നു ചിത്രത്തിന്റെ 17 വിവാദ ഭാഗങ്ങള്‍ നിര്‍മ്മാതാക്കള്‍ വെട്ടിമാറ്റിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page