സംഘടനാ പ്രവര്‍ത്തനത്തിന് ശക്തമായ തുടക്കവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

കോട്ടയം: ബി ജെ പി സംസ്ഥാന പ്രസിഡന്റ്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാനത്തു സംഘടനാ പ്രവര്‍ത്തനത്തിനു ശക്തമായ ചുവടുറപ്പിച്ചു.
ഇടതു മുന്നണിയുടെയും വലതു മുന്നണിയുടെയും വാചകക്കസര്‍ത്തുകള്‍ക്കിടയിലാണ് ഇരുമുന്നണികള്‍ക്കും ഇരിക്കപ്പൊറുതി ഇല്ലാതാക്കുന്ന തരത്തില്‍ പ്രവര്‍ത്തനത്തിനു അദ്ദേഹം തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ അദ്ദേഹം പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തെത്തി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി.
ജി സുകുമാരന്‍ നായരുടെ അനുഗ്രഹം തേടാനാണ് താന്‍ എത്തിയതെന്നു സന്ദര്‍ശനത്തിനു ശേഷം വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് എല്ലാവരും കൂടെയുണ്ടാവണം. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല, താന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു പുലര്‍ച്ചെ ലോക്‌സഭ പാസാക്കിയ വഖഫ് ബില്ലിനെക്കുറിച്ചു പരാമര്‍ശിക്കവെ, മുനമ്പം ജനതയുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്നത് ആരാണെന്ന കാര്യം ഇപ്പോള്‍ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. ബില്ലിനു മുന്‍കാല പ്രാബല്യം ഇല്ലെന്ന വാദം തെറ്റാണ്. മുനമ്പം പ്രശ്‌നത്തില്‍ കേരളത്തിലെ എം പിമാര്‍ കടമ നിര്‍വ്വഹിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ഉച്ചയ്ക്കു അദ്ദേഹം എസ് എന്‍ ഡി പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സന്ദര്‍ശിക്കുന്നുണ്ട്. നടേശന്റെ
വീട്ടിലായിരിക്കും കൂടിക്കാഴ്ച. സംസ്ഥാനത്തെ മറ്റു പ്രമുഖ നേതാക്കളെയും സന്ദര്‍ശിക്കുമെന്നും അതിനു ശേഷം കേരള പര്യടനം നടത്താനും താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page