17 ദിവസമായി വഴി മുടങ്ങി 35 കുടുംബങ്ങള്‍:കാസര്‍കോട് ചെങ്കളയില്‍ പഞ്ചായത്ത് റോഡ് കയ്യേറി, ജനരോഷം
കാസര്‍കോട്: ചെങ്കള പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കോലാച്ചിയടുക്കത്തെ പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി സ്വന്തമാക്കിയെന്നു പരാതി. 35 വീട്ടുകാര്‍ ഇതുമൂലം വിഷമത്തിലായിക്കുകയാണെന്നാണ് പരാതി. കയ്യേറ്റം നടന്ന് 17 ദിവസം കഴിഞ്ഞിട്ടും പഞ്ചായത്തുതലം മുതല്‍ ജില്ലാതലം വരെ സകലമാന അധികൃതരും അത് കണ്ടു രസിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. ചെങ്കള പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍പ്പെട്ട കോലാച്ചിയടുക്കം അംഗന്‍വാടി റോഡിന്റെ 50 മീറ്ററോളം സ്ഥലമാണ് കയ്യേറിയതെന്നും ഇതുമൂലം അതുവഴിയുള്ള പോക്ക് വരവ് പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണെന്നും പരാതിക്കാര്‍ പറയുന്നു. പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെട്ട …