ആല്‍ബം നടിയെ ബലാത്സംഗം ചെയ്തു; വീഡിയോഗ്രാഫര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിച്ച പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. തില്ലങ്കേരി സ്വദേശിയും പെരളശ്ശേരി, വെള്ളച്ചാലില്‍ താമസക്കാരനുമായ പുതിയവീട്ടില്‍ അഭിറാമി(23)നെ ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തു.
പരാതിക്കാരിയും പ്രതി അഭിറാമും നേരത്തെ പരിചയക്കാരായിരുന്നു. അരങ്ങം ഉത്സവം കാണാന്‍ കഴിഞ്ഞ ദിവസം രാത്രി ഇരുവരും പോയിരുന്നു. തിരിച്ചു വരാന്‍ ഏറെ വൈകിയതിനാല്‍ അന്നു രാത്രി അഭിറാം യുവതിയുടെ വീട്ടിലാണ് തങ്ങിയത്. പിറ്റേ ദിവസം ഉച്ചയ്ക്ക് യുവതിയുടെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്നു പറയുന്നു. അഭിറാമിനെ 15 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അടച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page