ആശുപത്രിയില്‍ മരിച്ച മകനെ അവസാനമായി ഒരു നോക്കു കാണാന്‍ ഓടിയെത്തിയ വൃദ്ധമാതാവ് ആശുപത്രിക്കു മുന്നില്‍ വാഹനമിടിച്ചു മരിച്ചു

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്നു ചികിത്സയ്ക്കിടെ ആശുപത്രിയില്‍ മരിച്ച മകനെക്കാണാന്‍ പോയ മാതാവ് ആശുപത്രിക്കു മുന്നില്‍ റോഡുമുറിച്ചു കടക്കുന്നതിനിടയില്‍ വാഹനമിടിച്ചു മരിച്ചു. അലമേലു എന്ന 80 വയസ്സുകാരിയാണ് ദാരുണമായി മരിച്ചത്.
ചെന്നൈ മേല്‍മറുവത്തൂരില്‍ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അലമേലുവിന്റെ മകന്‍ മണി (52) ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചുവെന്ന വിവരം അറിഞ്ഞാണ് വൃദ്ധയായ മാതാവ് ആശുപത്രിയിലേക്കു തിരിച്ചത്. ആശുപത്രിക്കു മുന്നില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ പാഞ്ഞടുത്ത വാഹനം വൃദ്ധയെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. മാതാവിന്റെ അന്ത്യാഭിലാഷം വാഹനം തകര്‍ത്തു. മേല്‍മറുവത്തൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page