‘മറ്റേ മോനേ’ പ്രയോഗത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രന്‍; പറഞ്ഞത് ‘പൊന്നു മോനെ’ എന്ന അര്‍ത്ഥത്തിലെന്ന്

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രന്‍ രംഗത്ത്. പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെ സുരേഷ് ഗോപിയുടെ ‘മറ്റേ മോനേ’ പ്രയോഗത്തിലാണ് ശോഭ സുരേന്ദ്രന്‍ പിന്തുണയുമായി എത്തിയത്. സുരേഷ് ഗോപി പറഞ്ഞത് ‘പൊന്നു മോനെ’ എന്ന അര്‍ത്ഥത്തില്‍ ആണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ അല്ല പ്രവൃത്തിയാണ് ശ്രദ്ധിക്കേണ്ടതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഒരുപാട് പാവപ്പെട്ട ആളുകളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപിയെന്നും അവര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

പിപി ദിവ്യ ബിജെപിലേക്ക് പോകുന്നു എന്ന പ്രചാരണത്തെ കുറിച്ചും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. സിപിഎമ്മിന് വേണ്ടാത്തത് കൊണ്ടാണ് പിപി ദിവ്യ ബിജെപിലേക്ക് പോകുന്നു എന്ന പ്രചാരണം നടക്കുന്നത്. നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്ത് കൊന്ന ആളാണ് അവര്‍. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ സ്വത്വബോധം ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. അതിന്റെ പൊട്ടിത്തെറി കണ്ണൂരില്‍ നിന്ന് തുടങ്ങുകയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page