സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്; പവന്‍വില 4840 രൂപ വര്‍ധിച്ച് 1,17,720 രൂപയിലെത്തി

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. പവന്‍വില 4840 രൂപ വര്‍ധിച്ച് 1,17,720 രൂപയിലെത്തി.
ഗ്രാമിന് 605 രൂപ ഉയര്‍ന്ന് 14,715 രൂപയാണ്. സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് വര്‍ധനവാണ് ജനുവരി 29ന് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 1.31 ലക്ഷം രൂപ കടന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലെത്തിയിരുന്നു. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങിയ നിക്ഷേപകര്‍ ഈ ഘട്ടത്തില്‍ സ്വര്‍ണം വിറ്റ് പരമാവധി ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതോടെയാണ് സ്വര്‍ണവില താഴേക്ക് പോയത്.

പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണം വാങ്ങി. ഇതോടെ സ്വര്‍ണവില ഉയരുകയും ഒരു വിഭാഗം വീണ്ടും സ്വര്‍ണം വില്‍ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഈ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. നിക്ഷേപകര്‍ പരമാവധി ലാഭമെന്ന ലക്ഷ്യത്തോടെ ഇടപെടുന്നതാണ് ഇപ്പോള്‍ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page