ഗ്യാസ് കട്ടറും മാരകായുധങ്ങളുമായി കാറില്‍ കറങ്ങിയ കേസ്; ദൈഗോളിയില്‍ നിന്നു പൊലീസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍, പിടിയിലായത് ബണ്ട്വാള്‍ സ്വദേശി സാദത്ത് അലി
കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കര്‍ണ്ണാടക ബണ്ട്വാള്‍, പുതുവിലെ സാദത്ത് അലി (30)അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ക്ഷേത്രങ്ങളിലടക്കം നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. നവംബര്‍ 11ന് പുലര്‍ച്ചെ വൊര്‍ക്കാടി, ദൈഗോളിയില്‍ കാറില്‍ ഗ്യാസ് കട്ടര്‍ അടക്കമുള്ള മാരകായുധങ്ങളുമായി രണ്ടു പേരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കര്‍ണ്ണാടക, തുംകൂര്‍ സ്വദേശി സയ്യദ് അമാന്‍, ഉള്ളാളിലെ ഫൈസല്‍ എന്നിവരെയാണ് അന്നു കയ്യോടെ പിടികൂടിയിരുന്നത്. കൂട്ടാളികള്‍ ഓടി …