മകളുടെ മദ്യം മാതാവ് മാറ്റി: വാക്കേറ്റത്തിനിടയിൽ മാതാവ് മകളെ മകളെ വെടിവച്ചു കൊന്നു; അറസ്റ്റിൽ

പി പി ചെറിയാൻ

ഡാളസ് :മദ്യത്തെച്ചൊല്ലി മതവും മകളും തമ്മിലുണ്ടായ തർക്കത്തിനിടയിൽ മാതാവ് മകളെ വെടിവച്ചുകൊന്നു. മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡാളസിലെ ഈസ്റ്റ് ഓക്ക് ക്ലിഫിൽ തിങ്കളാഴ്ച വൈകിട്ടാണ് ണ് ദാരുണമായ സംഭവമുണ്ടായത്..49-കാരിയായ ഷാനിക ബാറ്റിൽ ആണ് തന്റെ മകളായ 28-കാരി തബത ജോൺസിനെ വെടിവച്ചു കൊന്നത്.
തബതയുടെ മദ്യം അമ്മ എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വെടിയേറ്റ തബതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താൻ മകളെ ഭയപ്പെടുത്താൻ മാത്രമാണ് തോക്കെടുത്തതെന്നും വെടിവെച്ചിട്ടില്ലെന്നുമാണ് അമ്മ പോലീസിനോട് പറഞ്ഞത്. എന്നാൽ വീട്ടിൽ നിന്ന് തോക്കും തിരകളും കണ്ടെടുത്ത പോലീസ് ഷാനികയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page