പെരിയ, പുക്കളത്ത് വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയ, പുക്കളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിര്‍മ്മാണ തൊഴിലാളി കൃഷ്ണന്റെ ഭാര്യ പി. സുന്ദരി (62)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ വീടിനു സമീപത്തെ പ്ലാവില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബേക്കല്‍ പൊലീസ് കേസെടുത്തു.മക്കള്‍: സുമിത്ര, വിജേഷ്, വിജയകുമാര്‍. മരുമക്കള്‍: കൃഷ്ണന്‍ (ചേരിപ്പാടി), രാഗി, ധര്‍മ്മിണി. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, ചുക്രന്‍, മാധവന്‍ (നാടന്‍പാട്ടു കലാകാരന്‍), ഇന്ദിര, ചീരു.

മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

കാസര്‍കോട്: മണ്ണിറക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനും അക്രമ ശ്രമത്തിനുമിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണു. സാരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍. നെക്രാജെ, ഉദംപാറ, പിലിക്കൂടലിലെ പി.കെ അഷ്‌റഫി(44)നാണ് പരിക്കേറ്റത്. ഇയാള്‍ നല്‍കിയ പരാതിയില്‍ വിദ്യാഗിരിയിലെ ഹര്‍ഷിദ്, കുബംഡാജെയിലെ ഫാറൂഖ്, താഴെ നെക്രയിലെ സയ്യിദ് എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ബദിയഡുക്ക, മീത്തല്‍ ബസാറിലാണ് സംഭവം. മണ്ണിറക്കുന്നതിനെ ചൊല്ലി അഷ്‌റഫും മറ്റു മൂന്നു പേരും വാക്കുതര്‍ക്കം ഉണ്ടാവുകയും …

വിവാഹവാഗ്ദാനം നല്‍കി പീഡനം; മൂന്നാം വിവാഹത്തിനു പത്രപരസ്യം നല്‍കിയ യുവതിയെ പീഡിപ്പിച്ച വിരുതന്‍ അഴിക്കുള്ളിലായി

കാസര്‍കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത് വിലസി നടന്നിരുന്ന വിരുതന്‍ ഒടുവില്‍ അഴിക്കുള്ളിലായി. തൃശൂര്‍, കൈപ്പമംഗലം, കൂരിക്കുഴി സ്വദേശി ഷോബി എന്ന പ്രശോഭി(36)നെയാണ് കാസര്‍കോട് വനിതാ പൊലീസ് തൂക്കിയെടുത്ത് കാസര്‍കോട്ടെത്തിച്ച് ജയിലിലാക്കിയത്. കാസര്‍കോട് പൊലീസ് സബ്ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയാണ് പരാതിക്കാരി. ഇവരുടെ ആദ്യഭര്‍ത്താവ് മരണപ്പെട്ടിരുന്നു. പിന്നീട് രണ്ടാമതു വിവാഹം കഴിഞ്ഞുവെങ്കിലും വിവാഹമോചനം നേടി. മൂന്നാം കല്യാണത്തിനു താല്‍പര്യമുണ്ടെന്നു പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം ശ്രദ്ധയില്‍പ്പെട്ട പ്രശോഭ് യുവതിയെ …

നാലാം മൈലിലെ സഫിയ അന്തരിച്ചു

കാസര്‍കോട്: ചെങ്കള നാലാം മൈലിലെ പരേതനായ അസൈനാറുടെ ഭാര്യ സഫിയ (63)അന്തരിച്ചു. മക്കള്‍: ഹമീദ് (അമ്മി), ഷുഹൈബ്(ഉബ്ബു), റസിയ, ആഷി. മരുമക്കള്‍: സലാം നുള്ളിപ്പാടി, മുനവ്വിര്‍, സുഹറ, ജസീല. കബറടക്കം 12 മണിക്ക് പാണാര്‍കുളം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

രഞ്ജിനിയുടെ മരണം നാടിന്റെ നൊമ്പരമായി

കാസര്‍കോട്: നിസാര പ്രശ്‌നത്തെ ചൊല്ലി ആത്മഹത്യക്കു ശ്രമിച്ച് ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലുണ്ടായ പതിനേഴുകാരിയുടെ മരണം നാടിന്റെ നൊമ്പരമായി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരമങ്ങാനം ഉലൂജിയിലെ സുമലതയുടെ മകള്‍ രഞ്ജിനി ചൊവ്വാഴ്ച രാത്രിയിലാണ് വയനാട് മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏപ്രില്‍ 28ന് രാത്രിയിലാണ് രഞ്ജിനിയെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ …

വൊര്‍ക്കാടി, കെദുമ്പാടിയില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വൊര്‍ക്കാടി, കെദുമ്പാടി, ബാവലിഗുരിയിലെ അസ്താബിന്റെ ഭാര്യ അഫ്‌സാബി(58)യെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് വീട്ടിനകത്തു കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അഫ്‌സാബിയെ കിണറ്റില്‍ കാണപ്പെട്ടത്. ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മക്കള്‍ വാസിഹ്, വാഹിദ്, മുസ്തഫ, ഷംസീര്‍, അസ്ലം, രുക്‌സാന, റുഫൈദ, റുബിന, അഫ്രീദ. സഹോദരങ്ങള്‍: അബ്ദുല്‍ നാസര്‍ തങ്ങള്‍ (കോഴിക്കോട്), പൂക്കുട്ടി തങ്ങള്‍, സുഹ്‌റാബി …

പ്രഭാത നടത്തത്തിനു പോയ ലഫ്റ്റനന്റ് കേണലിനെ കാണാതായി, തിരച്ചിൽ തുടർന്ന് സൈന്യവും പൊലീസും

ഭോപ്പാൽ: പ്രഭാത നടത്തത്തിനു പോയ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ സൈനിക ക്യാംപിൽ സേവനം അനുഷ്ടിച്ചിരുന്ന ലഫ്റ്റനന്റ് കേണൽ പ്രദീപ് കുമാർ നിഗത്തെയാണ് കാണാതായത്. തിങ്കളാഴ്ച പതിവു പ്രഭാത നടത്തത്തിനു പോയ ഗ്വാളിയാർ സ്വദേശിയായ പ്രദീപ് മടങ്ങിയെത്തിയില്ല. മേഖലയിൽ നടത്തിയ ആദ്യ തിരച്ചിലിൽ പ്രദീപിനെ കണ്ടെത്താനായില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പൊലീസ്, സൈനിക സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണ്. പ്രദീപിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് …

മാങ്ങാട് അമരാവതിയിലെ ശാന്ത അന്തരിച്ചു

കാസര്‍കോട്: മാങ്ങാട് അമരാവതിയിലെ ശാന്ത (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍.മക്കള്‍: ബിന്ദു (ഉദുമ വനിത സഹകരണ സംഘം പിക്മി കളക്ഷന്‍ ഏജന്റ്), മുരളിധരന്‍ (കാസര്‍കോട് വിഷന്‍), ശോഭ, രാജേഷ്. മരുമക്കള്‍: ശ്രീധരന്‍, സജിനി, വിജയന്‍ (അട്ടേങ്ങാനം), സ്മിഷ.സഹോദരങ്ങള്‍: രാമചന്ദ്രന്‍ (അടുക്കത്ത് വയല്‍), നാരായണന്‍ (കിഴക്കുംകര), പരേതനായ രാഘവന്‍ (അടുക്കത്ത് വയല്‍).

പാലക്കുന്ന് ടൗണില്‍ ഡിവൈഡറില്‍ ഇടിച്ച് ലോറി മറിഞ്ഞു; നാലു സോളാര്‍ വിളക്കു കാലുകള്‍ തകര്‍ന്നു

കാസര്‍കോട്: ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പാലക്കുന്ന് ടൗണില്‍ സ്ഥാപിച്ച ഡിവൈഡറിലിടിച്ച് ചരക്കുലോറി മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. മഹാരാഷ്ട്ര, കോലാപ്പൂരില്‍ നിന്നു കണ്ണൂരിലേക്ക് പഞ്ചസാരയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഡിവൈഡറിലിടിച്ച ലോറി നാലു സോളാര്‍ വിളക്കുകള്‍ തകര്‍ത്ത ശേഷമാണ് മറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ ബേക്കല്‍ പൊലീസ് ലോറി ഡ്രൈവര്‍ ഇജാസിനെ കസ്റ്റഡിയിലെടുത്തു.

ബേഡകം, കൊളത്തൂരില്‍ ഓടിളക്കി മാറ്റി വീട്ടില്‍ നിന്നു സ്വര്‍ണ്ണവും സാരികളും കവര്‍ന്ന കേസ്; പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാസര്‍കോട്: ബേഡകം, കൊളത്തൂരില്‍ വീടിന്റെ ഓടിളക്കി മാറ്റി അകത്ത് കടന്ന് തുണിത്തരങ്ങളും അരപ്പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊളത്തൂര്‍, മനിയാരം-കൊച്ചിയിലെ ഭാസ്‌കര(45)നെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂര്‍ നാറക്കോട്ടെ സരോജിനി(62)യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ സരോജിനി തൊട്ടടുത്തു താമസിക്കുന്ന മകളുടെ വീട്ടിലാണ് അന്തിയുറങ്ങാറ്. തിങ്കളാഴ്ച രാത്രിയും മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് …

കാസര്‍കോട്ട് ബസ് യാത്രക്കാരിയെ കയറിപ്പിടിക്കാന്‍ ശ്രമം; അക്രമിയെ സഹയാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കയ്യോടെ പിടികൂടി

കാസര്‍കോട്: ബസ് യാത്രക്കാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ആളെ സഹയാത്രികരും ജീവനക്കാരും ചേര്‍ന്ന് കയ്യോടെ പിടികൂടി പൊലീസിനു കൈമാറി. അതിക്രമത്തിനു ഇരയായ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശിയായ നാസര്‍ (53) എന്നയാളെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ബുധനാഴ്ചയാണ് സംഭവം. ബസില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ നാസര്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീ ബഹളം വച്ചതോടെ ബസില്‍ ഉണ്ടായിരുന്ന …

ജയിൽ ചാടി വീട്ടിലെത്തിയ മകനോടു മടങ്ങി പോകാൻ അമ്മ; തിരികെ ജയിലിൽ കൊണ്ടു വിട്ടു, കയ്യടിച്ച് സോഷ്യൽ മീഡിയ

കറാച്ചി: ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ ജയിലിൽ തിരിച്ചെത്തിച്ച് മാതാവ്. പാക്കിസ്താനിലെ കറാച്ചിയിലെ മാളിർ ജയിൽ ചാടിയ യുവാവിനെയാണ് അമ്മ തിരിച്ചേൽപിച്ചത്.കഴിഞ്ഞ ദിവസം ഭൂചലനങ്ങളെ തുടർന്ന് തടവുകാരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റുന്നതിനിടെ കൂട്ട ജയിൽ ചാട്ടം ഉണ്ടായത്. രക്ഷപ്പെട്ട 216 തടവുകാരിൽ മോഷണക്കുറ്റത്തിന് 6 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന യുവാവും ഉൾപ്പെട്ടിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവാവിനോടു തിരിച്ചു പോകാൻ അമ്മ നിർബന്ധിച്ചു. തുടർന്ന് യുവാവിനൊപ്പം ജയിൽ വരെ പോയി അധികാരികൾക്കു അവനെ കൈമാറുകയായിരുന്നു. മകനെ ഉപദ്രവിക്കരുതെന്നും …

ചെങ്കള സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി പി. ഗിരിധരന് ആവേശകരമായ യാത്രയയപ്പ് നല്‍കി

കാസര്‍കോട്: ദീര്‍ഘ കാലത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച ചെങ്കള സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.ഗിരിധരന് ഭരണസമിതിയും ജീവനക്കാരും ഹൃദ്യമായ യാത്രയയപ്പ് നല്‍കി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. 1992 -ല്‍ ബാങ്ക് രൂപവത്കരണം തൊട്ട് ബാങ്കിന്റെ ഇന്ന് കാണുന്ന വളര്‍ച്ചയ്ക്ക് പിന്നിലെ ചാലകശക്തിയായ പി. ഗിരിധരന്റെ കഠിനാദ്ധ്വാനവും അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനവുമാണ് ബാങ്കിനെ വളര്‍ച്ചയുടെ അഭിമാനകരമായ മുന്നേറ്റത്തിലെത്തിച്ചതെന്നു രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കുഞ്ഞുകൃഷ്ണന്‍ നായര്‍ കാട്ടുകൊച്ചി അധ്യക്ഷത …

ജീവനും സ്വത്തിനും സംരക്ഷണം നൽകണം: എം.എൽ അശ്വിനി

പരപ്പ : സൗരോർജ്ജ വേലിയും വഴിവിളക്കുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കി വന്യജീവി ശല്യം രൂക്ഷമായ ദേലമ്പാടി പഞ്ചായത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ എം.എൽ. അശ്വിനി ആവശ്യപ്പെട്ടു. ബിജെപി ദേലംപാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിലെ വനം വകുപ്പ് തടി ഡിപ്പോയിലേക്ക് നടത്തിയ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വന്യജീവികളുടെ ആക്രമണത്തിൽ കൃഷിനാശം ഉണ്ടാകുമ്പോൾ തുച്ഛമായ നഷ്ടപരിഹാരമാണ് നൽകുന്നത്. അതിനു തന്നെ വലിയ കാലതാമസം ഉണ്ടാകുന്നു. സ്ഥലം എംഎൽഎ ഉദുമ …

അറ്റ്‌ലാന്റയില്‍ ഹോളിബീറ്റ്‌സ് സംഗീത രാത്രി ജൂണ്‍ 8ന്

-പി പി ചെറിയാന്‍ അറ്റ്‌ലാന്റ: ഹെവന്‍ലി വോയ്സ് അറ്റ്‌ലാന്റയുടെ ആഭിമുഖ്യത്തില്‍ ഹോളിബീറ്റ്‌സ് സംഗീത രാത്രി ജൂണ്‍ 8 ഞായറാഴ്ച വൈകിട്ട് 6ന് ഐപിസി അറ്റ്‌ലാന്റ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടക്കും. ജോസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന മ്യൂസിക് നൈറ്റിലേക് പ്രവേശനം സൗജന്യമാണ്. സംഗീത രാത്രി ആസ്വദിക്കുവാന്‍ ഏവരേയും സ്വാഗതം ചെയുന്നതായി സംഘാടകര്‍ അറിയിച്ചു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ മാനേജര്‍ക്ക് 50 വര്‍ഷം തടവ്

-പി പി ചെറിയാന്‍ വെതര്‍ഫോര്‍ഡ് ( ഒക്കലഹോമ):വെതര്‍ഫോര്‍ഡ് പാര്‍ക്ക്സ് ആന്‍ഡ് റിക്രിയേഷന്‍ സിറ്റിയിലെ മുന്‍ മാനേജരായിരുന്ന 40 വയസ്സുള്ള ടോഡ് ഇയര്‍പ്പിനെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 50 വര്‍ഷം തടവ് ശിക്ഷ വിധിച്ചു..2025 ജൂണ്‍ 2-നാണു ഇയര്‍പ്പിന് 50 വര്‍ഷം തടവ് ശിക്ഷ വിധിച്ചത് .ഇയ്യാള്‍ക് 35 വര്‍ഷം കസ്റ്റഡിയില്‍ കഴിയേണ്ടിവരും. ശേഷിക്കുന്ന 15 വര്‍ഷം സസ്‌പെന്‍ഡ് ചെയ്യപ്പെടും, ജയില്‍ വിമോചിതമായതിനു ശേഷം ലൈംഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ കണക്കനുസരിച്ച്, …

ബൗള്‍ഡര്‍ ആക്രമണ പ്രതിയുടെ കുടുംബത്തെ ഐസിഇ കസ്റ്റഡിയില്‍ എടുത്തു

-പി പി ചെറിയാന്‍ കൊളറാഡോ: ഇസ്രായേലി ബന്ദികളുടെ മോചനത്തിനായി വാദിക്കുന്ന കൊളറാഡോ ബൗള്‍ഡറിലെ പ്രകടനകാര്‍ക്കെതിരെ മൊളോടോവ് കോക്ടെയിലുകള്‍ എറിഞ്ഞു പരിക്കേല്‍പിച്ചുവെന്ന കേസില്‍ മുഹമ്മദ് സോളിമാന്റെ കുടുംബത്തെ ഐസിഇ കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രേഖകളില്ലാത്ത കുടിയേറ്റക്കാരനായ സോളിമാനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമത്തിനും ഫെഡറല്‍ വിദ്വേഷ കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്. ഹോളോകോസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സോളിമാന്റെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെ ആറ് പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ജഡ്ജിയുടെ മുമ്പാകെ …

സ്‌കൂളുകള്‍ തുറന്നു: ദേശീയ പാതയില്‍ നടപ്പാത സംവിധാനമില്ലാതെ മൊഗ്രാല്‍ ടൗണ്‍

കുമ്പള: ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുമ്പോഴും മുഖം തിരിച്ചു നില്‍ക്കുന്ന അധികൃതരുടെ നിലപാട് മൊഗ്രാലില്‍ കാല്‍നടയാത്രക്കാര്‍ക്കും സമീപ പ്രദേശവാസികള്‍ക്കും ദുരിതമാവുന്നു. ആദ്യം ചെയ്യേണ്ട പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാക്കിയതാണ് ദേശീയപാതയില്‍ മഴക്കാലത്ത് വലിയ ദുരിതത്തിന് കാരണമായത്. ഓവുചാലുകളുടെയും, നടപ്പാതയുടെയും അഭാവം പലസ്ഥലങ്ങളിലും ദുരിതത്തിനിടയാക്കിയിട്ടുണ്ട്. ദേശീയപാതയുടെ സമീപപ്രദേശങ്ങള്‍ ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയാണ്.മൊഗ്രാല്‍ ലീഗ് ഓഫീസ് മുതല്‍ മുഹിയദ്ദീന്‍ ജുമാമസ്ജിദ് വരെയുള്ള 500 മീറ്ററില്‍ ഇതുവരെ സര്‍വീസ് റോഡിന് സമീപം നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. സ്‌കൂളുകള്‍ തുറന്നിരിക്കെ മൊഗ്രാല്‍ ടൗണില്‍ …