രഞ്ജിനിയുടെ മരണം നാടിന്റെ നൊമ്പരമായി

കാസര്‍കോട്: നിസാര പ്രശ്‌നത്തെ ചൊല്ലി ആത്മഹത്യക്കു ശ്രമിച്ച് ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലുണ്ടായ പതിനേഴുകാരിയുടെ മരണം നാടിന്റെ നൊമ്പരമായി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരമങ്ങാനം ഉലൂജിയിലെ സുമലതയുടെ മകള്‍ രഞ്ജിനി ചൊവ്വാഴ്ച രാത്രിയിലാണ് വയനാട് മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏപ്രില്‍ 28ന് രാത്രിയിലാണ് രഞ്ജിനിയെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതോടെ മംഗ്‌ളൂരുവിലെയും പിന്നീട് കണ്ണൂരിലെയും ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായി തുടരുന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page