ജീവനും സ്വത്തിനും സംരക്ഷണം നൽകണം: എം.എൽ അശ്വിനി

പരപ്പ : സൗരോർജ്ജ വേലിയും വഴിവിളക്കുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കി വന്യജീവി ശല്യം രൂക്ഷമായ ദേലമ്പാടി പഞ്ചായത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ എം.എൽ. അശ്വിനി ആവശ്യപ്പെട്ടു. ബിജെപി ദേലംപാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിലെ വനം വകുപ്പ് തടി ഡിപ്പോയിലേക്ക് നടത്തിയ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വന്യജീവികളുടെ ആക്രമണത്തിൽ കൃഷിനാശം ഉണ്ടാകുമ്പോൾ തുച്ഛമായ നഷ്ടപരിഹാരമാണ് നൽകുന്നത്. അതിനു തന്നെ വലിയ കാലതാമസം ഉണ്ടാകുന്നു. സ്ഥലം എംഎൽഎ ഉദുമ നിയോജക മണ്ഡലത്തിലെ വന്യജീവി ആക്രമണമുണ്ടാകുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

ദേലംപാടി ഏരിയ കമ്മിറ്റി പ്രസിഡൻ്റ് ഉമേഷ് ഗൗഡ അദ്ധ്യക്ഷത വഹിച്ചു. മുളിയാർ മണ്ഡലം പ്രസിഡൻ്റ് ദിലീപ് പള്ളഞ്ചി, ചന്ദ്രശേഖരൻ, ശിവരാമ, ഉദയ തുടങ്ങിയവർ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page