മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

കാസര്‍കോട്: മണ്ണിറക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനും അക്രമ ശ്രമത്തിനുമിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണു. സാരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍. നെക്രാജെ, ഉദംപാറ, പിലിക്കൂടലിലെ പി.കെ അഷ്‌റഫി(44)നാണ് പരിക്കേറ്റത്. ഇയാള്‍ നല്‍കിയ പരാതിയില്‍ വിദ്യാഗിരിയിലെ ഹര്‍ഷിദ്, കുബംഡാജെയിലെ ഫാറൂഖ്, താഴെ നെക്രയിലെ സയ്യിദ് എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ബദിയഡുക്ക, മീത്തല്‍ ബസാറിലാണ് സംഭവം. മണ്ണിറക്കുന്നതിനെ ചൊല്ലി അഷ്‌റഫും മറ്റു മൂന്നു പേരും വാക്കുതര്‍ക്കം ഉണ്ടാവുകയും ഒന്നാം പ്രതിയായ ഹര്‍ഷാദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമത്തിനു ശ്രമിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം പണി നടന്നു കൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തിലേക്ക് ഓടി കയറിയപ്പോള്‍ താഴേക്ക് വീണു അഷ്‌റഫിനു ഗുരുതരമായി പരിക്കേറ്റുവെന്നും കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page