പ്രഭാത നടത്തത്തിനു പോയ ലഫ്റ്റനന്റ് കേണലിനെ കാണാതായി, തിരച്ചിൽ തുടർന്ന് സൈന്യവും പൊലീസും

ഭോപ്പാൽ: പ്രഭാത നടത്തത്തിനു പോയ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ സൈനിക ക്യാംപിൽ സേവനം അനുഷ്ടിച്ചിരുന്ന ലഫ്റ്റനന്റ് കേണൽ പ്രദീപ് കുമാർ നിഗത്തെയാണ് കാണാതായത്. തിങ്കളാഴ്ച പതിവു പ്രഭാത നടത്തത്തിനു പോയ ഗ്വാളിയാർ സ്വദേശിയായ പ്രദീപ് മടങ്ങിയെത്തിയില്ല. മേഖലയിൽ നടത്തിയ ആദ്യ തിരച്ചിലിൽ പ്രദീപിനെ കണ്ടെത്താനായില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പൊലീസ്, സൈനിക സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണ്. പ്രദീപിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page