കൈയില്‍ പൈസയില്ലാത്തതിനാല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.വി അന്‍വര്‍; സ്വരാജ് പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവെന്നും അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പി.വി അന്‍വര്‍. ശനിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം നിലപാടി വ്യക്തമാക്കിയത്. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജി വച്ചത്. ഷൗക്കത്തിനെ എതിര്‍ക്കുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് സ്വരാജ്-അന്‍വര്‍ പറഞ്ഞു.സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. നിലമ്പൂരില്‍ മത്സരിക്കാന്‍ താല്‍പര്യം ഉണ്ട്. എന്നാല്‍ കൈയില്‍ പണമില്ല. സതീശന്റെ വാശിക്ക് യുഡിഎഫ് വലിയ വില …