കാസര്‍കോട്ട് ബസ് യാത്രക്കാരിയെ കയറിപ്പിടിക്കാന്‍ ശ്രമം; അക്രമിയെ സഹയാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കയ്യോടെ പിടികൂടി

കാസര്‍കോട്: ബസ് യാത്രക്കാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ആളെ സഹയാത്രികരും ജീവനക്കാരും ചേര്‍ന്ന് കയ്യോടെ പിടികൂടി പൊലീസിനു കൈമാറി. അതിക്രമത്തിനു ഇരയായ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശിയായ നാസര്‍ (53) എന്നയാളെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ബുധനാഴ്ചയാണ് സംഭവം. ബസില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ നാസര്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീ ബഹളം വച്ചതോടെ ബസില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് നാസറിനെ കയ്യോടെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി അക്രമിയെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്ക് കൊണ്ടു പോയി ചോദ്യം ചെയ്തപ്പോഴാണ് ആലപ്പുഴ സ്വദേശിയാണെന്നു വ്യക്തമായത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്വഭാവക്കാരനായ ഇയാള്‍ അടുത്തിടെയാണ് കാസര്‍കോട്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page