കൊടും ക്രൂരതയ്ക്ക് കനത്ത ശിക്ഷ; മിഠായി തരാമെന്നു പറഞ്ഞ് 12 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചു; 60കാരന് 145 വര്‍ഷം കഠിനതടവ്
മലപ്പുറം: 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 60 വയസ്സുകാരന് കോടതി 145 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. മലപ്പുറം കാവന്നൂര്‍ സ്വദേശിയായ കൃഷ്ണനെയാണ് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 8.75 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. 2022-23 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലേക്കു കുട്ടിയെ വിളിച്ചു വരുത്തി മിഠായി തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു. നിരന്തരമായി പീഡിപ്പിക്കുകയും കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. …