ടീപോയിയിലെ ഗ്ലാസ് പൊട്ടി തുടയിലേക്ക് തുളച്ചു കയറി അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം

കൊല്ലം: ടീപോയിയുടെ മുകള്‍ ഭാഗത്തെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. കുണ്ടറ, കുമ്പളത്തെ സുനീഷ്-റൂബി ദമ്പതികളുടെ മകന്‍ എയ്ദിന്‍ സുനീഷ് ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. വാതില്‍ അകത്തു നിന്നും പൂട്ടി അമ്മ കുളിക്കാനായി കുളിമുറിയിലേക്ക് പോയതായിരുന്നു. ഈ സമയത്ത് വീട്ടിനകത്ത് എയ്ദിന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ കുളിമുറിയിലേക്ക് പോയ സമയത്ത് മുകള്‍ ഭാഗത്ത് ഗ്ലാസുള്ള ടീപോയി നീക്കി അതിനു മുകളില്‍ കയറി വാതിലിന്റെ കുറ്റി തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നു സംശയിക്കുന്നു. അമ്മ കുളി കഴിഞ്ഞ് എത്തിയപ്പോള്‍ മകന്റെ തുടയില്‍ ഗ്ലാസ് കുത്തിക്കയറി ചോര വാര്‍ന്ന നിലയിലാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എയ്ദിന്റെ അച്ഛന്‍ സുനീഷ് മൂത്ത മകനെ ട്യൂഷനു കൊണ്ടുവിടാന്‍ പോയ സമയത്തായിരുന്നു ദാരുണമായ അപകടമുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page