ചന്തേരയില്‍ 14കാരിക്ക് നാലു വര്‍ഷമായി പീഡനം; ബന്ധുവായ 70കാരനടക്കം 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 14കാരിയെ നാലുവര്‍ഷക്കാലം പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പ്രതികളായ 70കാരനെയും 48 കാരനെയും അറസ്റ്റു ചെയ്തു. ഇരുവരും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്.
കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തായത്. 2019 മുതല്‍ 2022 വരെ വിവിധ ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളില്‍ ഇരുവരും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page