കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; കാര്‍ തലകീഴായി മറിഞ്ഞു, യുവാക്കള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം. കാര്‍ യാത്രക്കാരായ മൂന്നു യുവാക്കള്‍ ഭാഗ്യത്തിനു രക്ഷപ്പെട്ടു.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ ഭാസ്‌കര നഗറിലാണ് അപകടം. സീതാംഗോളി ഭാഗത്തു നിന്നു കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഭാസ്‌കര നഗറില്‍ എത്തിയപ്പോള്‍ റോഡില്‍ നിന്നു തെന്നിമാറി തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. ശബ്ദം കേട്ടെത്തിയവര്‍ കാറിനകത്തുണ്ടായിരുന്നവരെ പുറത്തേക്കെത്തിച്ചു. ഭാസ്‌കര നഗറിലും സമീപത്തുമായി കെഎസ്ടിപി റോഡില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്.റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കിയതെന്നു ഡ്രൈവര്‍മാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page