രോഗികളായ എസ്.സി കുടുംബത്തിന്റെ വീടു തകര്‍ന്നു; നാട്ടുകാര്‍ 15 ദിവസം മുമ്പു കിടപ്പുരോഗിയായ കുടുംബനാഥയെ മാറ്റിപ്പാര്‍പ്പിച്ചതു കൊണ്ടു വന്‍ ദുരന്തമൊഴിവായി

കുമ്പള: തകര്‍ന്നു വീഴാറായ കെട്ടിടം കേടുപാടു തീര്‍ത്തു കൊടുക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ വീടു മഴക്കു തകര്‍ന്നതറിഞ്ഞു സ്ഥലം സന്ദര്‍ശിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ മേലധികാരികള്‍ക്ക് അയച്ചുകൊടുക്കുമെന്നു പറഞ്ഞു.
പണ്ടെങ്ങോ സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിനാണ് ഈ ദുര്‍ഗതിയെന്നു പറയുന്നു. പുത്തിഗെ 11ാം വാര്‍ഡിലെ എസ് സി കോളനിയിലെ കിടപ്പുരോഗിയായ കമല (60)യും അവരുടെ മകനും രോഗിയുമായ രമേശു (42)മാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വീട് തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ വിവരം അധികൃതരെ അറിയിച്ചു കാത്തിരുന്നെങ്കിലും ആരെയും കാണാനായില്ല. അങ്ങനെ 15 ദിവസം മുമ്പു നാട്ടുകാര്‍ ഇരുവരെയും വാടകമുറിയിലാക്കി. ഇവര്‍ ഒഴിഞ്ഞു പോയ വീടാണ് ഇന്നു പുലര്‍ച്ചെ രണ്ടരയോടെ മേല്‍ക്കൂര തകര്‍ന്നത്. വീടു മാറിയില്ലായിരുന്നുവെങ്കില്‍ വന്‍ ദുരന്തമുണ്ടായേക്കുമായിരുന്നെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. വീട് അപകടനിലയിലാണെന്നു അറിയിച്ചിട്ടും ഒരു നടപടിക്കും തയ്യാറാകാതിരുന്നവര്‍ വീടു തകര്‍ന്നതിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച സ്ഥലത്തെത്തി തയ്യാറാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page