കാര്‍ ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതം; വൈദികനു ദാരുണാന്ത്യം

തളിപ്പറമ്പ്: കാര്‍ യാത്രക്കിടയില്‍ ഹൃദയാഘാതം; വൈദികന്‍ മരിച്ചു. കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശി ഫാ. മൈക്കിള്‍ കരീക്കുന്നേല്‍ (77) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ കാര്‍ത്തിക പുരം, ടിസിസി റോഡില്‍ എരുത്താമടയിലാണ് അപകടം. ഉദയഗിരിയിലുള്ള ബന്ധു വീട്ടില്‍ പോയ ശേഷം മടങ്ങുകയായിരുന്നു ഫാ. മൈക്കിള്‍. വെള്ളാട് സ്വദേശികളായ ബന്ധുക്കളും കാറിനകത്തുണ്ടായിരുന്നു. ഫാദര്‍ മൈക്കിളാണ് കാര്‍ ഓടിച്ചിരുന്നത്. എരുത്താമടയില്‍ എത്തിയപ്പോള്‍ ഫാദര്‍ കുഴഞ്ഞു വീഴുകയും കാര്‍ റോഡരുകിലെ സംരക്ഷണഭിത്തിയില്‍ കുറ്റിയിലടിച്ചു നില്‍ക്കുകയായിരുന്നു. അതിനാലാണ് വന്‍ അപകടം ഒഴിവായത്. കൂടെയുണ്ടായിരുന്നവര്‍ ഫാദര്‍ മൈക്കിളിനെ ഉടന്‍ കരുവന്‍ചാലിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് എറണാകുളം, അങ്കമാലി മുനൂര്‍പ്പിള്ളി വിന്‍സന്‍ഷ്യല്‍ ആശ്രമത്തില്‍ നടക്കും. ദീര്‍ഘകാലമായി ഉത്തരേന്ത്യയിലായിരുന്നു ഫാദറിന്റെ പ്രവര്‍ത്തന മേഖല.
പരേതരായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍: പാപ്പച്ചന്‍, ലീലാമ്മ ഇലവുങ്കല്‍ (മംഗ്‌ളൂരു), ജോസ്മാത്യു, പരേതരായ വെണ്ണമ്മ തുരുത്തിയില്‍(വെള്ളാട്), കുഞ്ഞൂഞ്ഞ് (ജീരകപ്പാറ), മേരി പുളിവേലില്‍ (പുല്ലൂരാംപാറ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page