വനിതാപൊലീസുകാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി: പൊലീസുകാരന്‍ അറസ്റ്റില്‍, പിടികൂടിയ മൊബൈലില്‍ ഏഴ് മാസക്കാലമായി പകര്‍ത്തിയ ദൃശ്യങ്ങള്‍

ഇടുക്കി: വനിതാ പൊലീസുകാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി, വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ വൈശാഖ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തായത്. ഒളിക്യാമറയില്‍ പകര്‍ത്തിയ നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് വൈശാഖ് ഭീഷണിപ്പെടുത്തുന്നതായി വനിതാ പൊലീസുകാരി ഇടുക്കി വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈശാഖ് ചിത്രങ്ങള്‍ പകര്‍ത്തിയെന്നു കണ്ടെത്തിയാണ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page