മഞ്ചേശ്വരം, മീഞ്ചയിലെ എംഡിഎംഎ വേട്ട; സാമ്പത്തിക ഇടപാട് നടത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്:മഞ്ചേശ്വരം മീഞ്ചയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 74.8 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍, പള്ളിക്കുന്ന്, അഴീക്കോട്, ചക്കരപ്പാറയിലെ ഹംസ മുസമ്മലി(22)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ രതീഷും സംഘവും അറസ്റ്റു ചെയ്തത്. മയക്കുമരുന്നു ഇടപാടിനു സാമ്പത്തിക സൗകര്യം ഏര്‍പ്പെടുത്തിയത് ഇപ്പോള്‍ അറസ്റ്റിലായ ഹംസ മുസമ്മില്‍ ആണെന്നു പൊലീസ് പറഞ്ഞു.
2025 ഫെബ്രുവരി 27ന് ആണ് മീഞ്ച, കളവയലില്‍ വച്ച് സ്‌കൂട്ടറില്‍ കടത്തിയ എംഡിഎംഎ പിടികൂടിയത്. മിയാപ്പദവ്, മൂടംബയല്‍ ബേരിക്കെ ഹൗസിലെ സയ്യദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ (24) എന്നിവരെയാണ് അന്നു അറസ്റ്റു ചെയ്തിരുന്നത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മയക്കുമരുന്നു ലഭിക്കുന്നതിനുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഹംസ മുസമ്മില്‍ ആണെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page