ദേശീയപാത ഒന്നാം റീച്ച് നിര്‍മ്മാണം അവസാന ഘട്ടത്തിലായതോടെ റോഡ് മുറിച്ചു കടക്കാനുള്ള നിലവിലെ സംവിധാനം അടയുന്നു; പ്രതിഷേധം ഉയരുന്നു

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ ദേശീയ പാതയിലേക്കെത്തുന്ന ഇരുവശത്തെയും വഴികള്‍ അടയുന്നു. ഇതു യാത്രക്കാര്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാവുന്നു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനും കറന്തക്കാടിനുമിടക്കുള്ള തിരക്കേറിയ എ.ടി റോഡ് വഴി പുതിയ ബസ് സ്റ്റാന്റിലേക്കു പോകേണ്ടവര്‍ കറന്തക്കാട് പോയി അവിടെ നിന്നു പുതിയ ബസ് സ്റ്റാന്റിലേക്കു പോകണമെന്നാണ് പുതിയ പരിഷ്‌കാരമെന്നു പറയുന്നു. ഇതിന്റെ ഭാഗമായി എ.ടി റോഡില്‍ നിന്ന് ദേശീയ പാത ക്രോസ് ചെയ്യാനുണ്ടായിരുന്ന സൗകര്യം റോഡ് കരാരുകാര്‍ അടച്ചു. വിവരമറിഞ്ഞു കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ആറാം വാര്‍ഡ് കൗണ്‍സിലര്‍ പവിത്ര എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും ചേര്‍ന്നു റോഡ് തടഞ്ഞു. കരാറുകാര്‍ സ്ഥലത്തെത്തി 21 വരെ തല്‍സ്ഥിതി തുടരാമെന്നു സമ്മതിച്ചതിനെ തുടര്‍ന്നു പ്രക്ഷോഭം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടുള്ള ഗതാഗത പരിഷ്‌കാരം ഒഴിവാക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍മാനും കൗണ്‍സിലറും അധികൃതരോടാവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page