21മാസം പ്രായമുള്ള കുട്ടിയെ 9 മണിക്കൂര്‍ ചൂടുള്ള കാറിലിരുത്തി; കുട്ടി മരിച്ചു, പിതാവ് അറസ്റ്റില്‍

ലൂസിയാന: ഒമ്പതു മണിക്കൂറിലധികം ചൂടുള്ള കാറില്‍ ഇരുത്തിയ 21 മാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു. ഈ വര്‍ഷം ഇതുവരെ ഇത്തരത്തില്‍ യു.എസില്‍ നടക്കുന്ന അഞ്ചാമത്തെ മരണമാണിത്.
ലൂസിയാനയിലാണ് കുട്ടി കാറിനുള്ളില്‍ മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഹാമണ്ടിലെ ജോസഫ് ബോട്ട്മാനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം. ബോട്ട്മാന്‍ തന്റെ മകളെ ഒരു കുടുംബാംഗത്തില്‍ നിന്നു തന്റെ വസതിയിലേക്കു കാറില്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. യാത്രക്കിടയില്‍ കുട്ടിയെ കാറിന്റെ സീറ്റില്‍ കെട്ടിയിട്ടു. ഞായറാഴ്ച ഉച്ചയോടെ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കുട്ടിയെ പ്രതികരണമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. 1990നു ശേഷം അമേരിക്കയില്‍ 1100 ലധികം കുട്ടികള്‍ ചൂടേറിയ കാറുകളില്‍ മരിച്ചിട്ടുണ്ട്. മരിച്ച കുട്ടികളില്‍ 90 ശതമാനവും മൂന്നു വയസ്സില്‍ താഴെയുള്ളവരായിരുന്നു. മാതാപിതാക്കളോ, പരിചാരകരോ കുട്ടിയെ കാറില്‍ നിന്നെടുക്കാന്‍ മറന്നു പോയതു മൂലമാണ് പകുതിയിലധികം കുട്ടികളും മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page