നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 23നു രാവിലെ എട്ടു മണിക്കു ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിക്കും.ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. നാലു ടേബിളുകളിലാണ് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ എണ്ണുക. അതിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. ഇതിനു 14 ടേബിളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ.ടി.പി.ബി.എസ് പ്രി കൗണ്‍സിലിംഗിനു ഒരു ടേബിളും ഒരുക്കിയിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലത്തില്‍ 263 പോളിംഗ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഈ ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. വോട്ടെണ്ണലിന് 86 സര്‍ക്കാര്‍ …
Read more “നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍”