ചട്ടഞ്ചാലിലെ ഡോക്ടർ സി.എച്ച്. മൊയ്തീൻ കുഞ്ഞി അന്തരിച്ചു

കാസർകോട്: ചട്ടഞ്ചാൽ, കുന്നാറയിലെ ചെരിക്കോട് ഹൗസിൽ ഡോ.സി.എച്ച്. മൊയ്തീൻ കുഞ്ഞി (72 ) അന്തരിച്ചു. ദീർഘകാലം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പ്രൊഫസറായിരുന്നു. തളങ്കര മാലിക് ദീനാർ ആശുപത്രിയിലും സൗദി അറേബ്യയിലെ ആശുപത്രിയിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നാട്ടിൽ തിരികെ എത്തിയ ശേഷം നാട്ടിലെ പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോ. മൊയ്തീൻ കുഞ്ഞി.
ഭാര്യ: മറിയുമ്മ . ഏക മകൻ: സവാദ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മാഹിൻ , അബ്ദുൽ സലാം, താഹിറ, പരേതനായ അബ്ദുള്ള ഹാജി. ഖബറടക്കം ശനിയാഴ്ച്ച വൈകുന്നേരം 4 ന് തെക്കിൽ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page