കാറിനെ മറികടന്ന വിരോധം: വൊർക്കാടിയിൽ യുവാക്കളെ ആക്രമിച്ചു; 4 പേർക്കെതിരെ നരഹത്യാ ശ്രമത്തിനു കേസ്

കാസർകോട്: കാർ മറി കടന്നുവെന്ന വിരോധത്തിൽ യുവാക്കളെ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. മഞ്ചേശ്വരം, പാവൂർ, കോടി ഹൗസിലെ അബ്ദുൽ ഖാദർ (39), മുഹമ്മദ് ജൗഹർ ( 31 ) എന്നിവരാണ് അക്രമത്തിന് ഇരയായത്. അബ്ദുൽ ഖാദറിന്റെ പരാതിയിൽ ഹൊസങ്കടിയിലെ യാക്കൂബ് , പാവൂരിലെ മുബാറക് , മച്ചംപാടിയിലെ ജബ്ബാർ , മഞ്ചേശ്വരത്തെ അഷ്റഫ് എന്നിവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച്ച വൈകുന്നേരം വൊർക്കാടി, മച്ചംപാടി പള്ളത്താണ് സംഭവം. യുവാക്കളെ തടഞ്ഞു നിർത്തിയ ശേഷം മരവടി, കത്തി തുടങ്ങിയ മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ഒഴിഞ്ഞു മാറിയിരുന്നില്ലെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നും കേസിൽ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page