നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്, ഇടതു-വലതു മുന്നണികള്‍ക്കു നിര്‍ണ്ണായകം
തിരുവനന്തപുരം: നിര്‍ണ്ണായകമായ നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 19ന് ആണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. നിലമ്പൂരിനൊപ്പം ഗുജറാത്തില്‍ രണ്ടും പഞ്ചാബ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പു നടക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പു കോര്‍ത്തതിനെ തുടര്‍ന്നു പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനാലാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വറാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. …