കെഎസ്ആര്‍ടിസിക്കു സര്‍ക്കാര്‍ 122 കോടി രൂപ കൂടി നല്‍കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കു ഈ മാസം സര്‍ക്കാര്‍ 122 കോടി രൂപ കൂടി സഹായമനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനു 72 കോടി രൂപയും ശമ്പളത്തിന് 50 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ സര്‍ക്കാര്‍ 6523 കോടി രൂപ കെഎസ്ആര്‍ടിസിയെ ഇതോടെ സഹായിച്ചതെന്നു ഇക്കാര്യം വെളിപ്പെടുത്തിയ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 900 കോടി രൂപയാണ് ബജറ്റില്‍ കെഎസ്ആര്‍ടിസിക്കു നീക്കി വച്ചത്. ഇതില്‍ 388 കോടി രൂപ മൂന്നു മാസത്തിനകം കൊടുത്തു. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 900 കോടി രൂപക്കു പുറമെ 676 കോടി രൂപ കൂടുതല്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page