ബസിനു പിന്നില്‍ ലോറിയിടിച്ചു; ബസ് യാത്രക്കാരായ രണ്ട് അധ്യാപികമാര്‍ക്ക് പരിക്ക്

കുമ്പള: ബസിനു പിന്നില്‍ ലോറിയിടിച്ചു ബസ് യാത്രക്കാരായ രണ്ടു അധ്യാപികമാര്‍ക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ ഷിറിയ ജിഎച്ച്എസ് അധ്യാപിക മായിപ്പാടിയിലെ നളിനാക്ഷന്റെ ഭാര്യ അക്ഷിതയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ സ്‌കൂള്‍ അധ്യാപികയായ കോഴിക്കോട് സ്വദേശിനി ബേബി (50) പ്രാഥമിക ശുശ്രൂഷക്ക് ശേഷം നീലേശ്വരത്തെ ബന്ധുവീട്ടിലേക്ക് പോയി. വെള്ളിയാഴ്ച വൈകിട്ടു സ്‌കൂള്‍ വിട്ടു മടങ്ങുന്നതിനിടയില്‍ ഷിറിയ ദേശീയ പാതയിലാണ് അപകടം. ബസ് സ്റ്റോപ്പില്‍ നിറുത്തിയ ബസില്‍ കയറുന്നതിനിടയില്‍ പിന്നാലെ എത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി ബസിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഇവര്‍ ബസില്‍ നിന്നു തെറിച്ചു നിലത്തു വീഴുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page