നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസ് 2026 ജനുവരി 14 മുതൽ 24 വരെ

കാസർകോട്: ചരിത്ര പ്രസിദ്ധമായ നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസ് 2026 ജനുവരി 14 മുതൽ 24 വരെ നടത്തുവാൻ നെല്ലിക്കുന്ന് മുഹ്യുദ്ധീൻ പള്ളി ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു.വെള്ളിയാഴ്ച ചേർന്ന ജമാഅത്ത് ജനറൽ ബോഡി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മതമൈത്രിയുടെ പര്യായമായ തങ്ങൾ ഉപ്പാപ്പ ഉറൂസിന്നുള്ള ഒരുക്കങ്ങൾ ക്ക് അടുത്ത ദിവസങ്ങളിൽ തുടക്കമാവും. കേരളത്തിലെയും കർണാടകത്തിലെയും പ്രശസ്തരായ മതപണ്ഡിതൻമാർ, സാദാത്തീങ്ങൾ സംബന്ധിക്കും. ഗൾഫ് നാടുകളിലുള്ള പ്രവാസികൾ ഉറൂസിന് സംബന്ധിക്കാൻ എത്തിച്ചേരും. ജനുവരി 25 ന് രാവിലെ പതിനായിരങ്ങൾക്ക് അന്നദാനം നൽകുന്നതോടെ ഉറൂസ് സമാപിക്കും. യോഗത്തിൽ ഖത്തീബ് ജി എസ് അബ്ദുൽ റഹ്മാൻ മുസ്ല്യാർ പ്രാർത്ഥന നടത്തി. ഉറൂസ് കമ്മിറ്റി പ്രസിഡൻ്റായി ടി എ .മഹ്മൂദ് ഹാജിയെയും ജനറൽ സെക്രട്ടറിയായി എൻ എ നെല്ലിക്കുന്ന് എം എൽ എ യെയും തെരഞെടുത്തു. സി.എം അഷ്റഫ് ( ട്രഷറർ ) , കുഞ്ഞാമു കട്ടപ്പണി (ജനറൽ ക്യാപ്റ്റൻ), ഹനീഫ്ആപ്പു
(വളൻ്റിയർ കോർ ജനറൽ സെക്രട്ടറി).
കുഞ്ഞാമു കട്ടപ്പണി അധ്യക്ഷത വഹിച്ചു. എൻ എ ഹമീദ് സംസാരിച്ചു ജനറൽ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് സ്വാഗതവും എൻ.യു ഇബ്രാഹിം നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page