നാല് വർഷം മുമ്പ് ചേച്ചിയുടെ ഭർത്താവ് പീഡിപ്പിച്ചു; പതിനാലാം വയസിൽ 17 കാരനും, മേൽപറമ്പ് പൊലീസ് രണ്ടു പോക്സോ കേസുകളെടുത്തു

കാസർകോട്: 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മേൽ പറമ്പ് പൊലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതിപ്രകാരമാണ് കേസ്. നാലു വർഷം മുമ്പാണ് പെൺകുട്ടി ആദ്യമായി പീഡനത്തിനു ഇരയായത്. അന്ന് സഹോദരിയുടെ ഭർത്താവ് ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ ഭയം കാരണം സംഭവം ആരോടും പറഞ്ഞിരുന്നില്ലെന്നു പറയുന്നു. ഈ മൊഴി പ്രകാരം സഹോദരി ഭർത്താവിനെതിരെ പോക്സോ കേസെടുത്തു. ഇപ്പോൾ 17 കാരനായ ഒരാൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. ഇതുപ്രകാരമാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
ഇരു കേസുകളിലെയും പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചുവെന്നു കാണിച്ച്14 കാരി നൽകിയ മറ്റൊരു പരാതിയിൽ വിദ്യാനഗർ പൊലീസ് പോക്സോ കേസെടുത്തു. കൈയിൽ പിടിക്കുകയും കെട്ടിപിടിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page