പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

കാസര്‍കോട്: പയ്യന്നൂര്‍, അന്നൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ നിലയില്‍ പൊലീസ് കണ്ടെത്തി. അറസ്റ്റിലായ കരിവെള്ളൂര്‍ കൂക്കാനത്തെ മാങ്കുഴിയില്‍ ഹൗസില്‍ രാജേന്ദ്ര (55)നെ ജ്വല്ലറിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘ അന്നൂര്‍, കൊരവയലിലെ കുണ്ടത്തില്‍ സാവിത്രിയമ്മ (60)യുടെ കഴുത്തില്‍ നിന്നു മാലയും കാതില്‍ നിന്നു കമ്മലുമാണ് തട്ടിയെടുത്തത്. തട്ടിയെടുത്ത രണ്ടരപ്പവന്‍ തൂക്കമുള്ള ആഭരണങ്ങളുമായി കടന്നു കളഞ്ഞ പ്രതി ബസില്‍ കയറി കാഞ്ഞങ്ങാട്ടെത്തി. ഒരു ജ്വല്ലറിയില്‍ സ്വര്‍ണ്ണം നല്‍കി. പുതിയ ആഭരണങ്ങള്‍ വാങ്ങി. പ്രസ്തുത ആഭരണങ്ങള്‍ തൊട്ടടുത്തു തന്നെയുള്ള മറ്റൊരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തി കിട്ടിയ 1,38,000 രൂപയുമായി പയ്യന്നൂരിലത്തി. ഒരു കടയില്‍ കയറി 4000 രൂപ വിലയുള്ള ഷര്‍ട്ട് വാങ്ങി പുറത്തിറങ്ങിയതിനു പിന്നാലെയാണ് രാജേന്ദ്രനെ പയ്യന്നൂര്‍ എസ്ഐയും സംഘവും പിടികൂടിയത്. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്”.
വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സംഭവ സമയത്തു സാവിത്രി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു, മഴക്കോട്ട് ധരിച്ചെത്തിയ രാജേന്ദ്രന്‍ കോളിംഗ് ബെല്ലടിച്ചു. വാതില്‍ തുറന്ന ഉടന്‍ രാജേന്ദ്രന്‍ വീട്ടിനകത്ത് കയറി കുറ്റിയിട്ടു. സാവിത്രിയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി. ശബ്ദം പുറപ്പെടുവിക്കാന്‍ ശ്രമിച്ചപ്പോള്‍ വായിലേക്ക് കൈവിരലുകള്‍ കടത്തി. തുടര്‍ന്ന് ആഭരണങ്ങള്‍ കൈക്കലാക്കി. ശബ്ദം ഉണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി തള്ളിയിട്ട ശേഷമാണ് രാജേന്ദ്രന്‍ സ്ഥലം വിട്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേന്ദ്രനെ കുടുക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page