വരമഹാലക്ഷ്മിപൂജയ്ക്കു ഉടുക്കാന്‍ പുതിയ സാരി വാങ്ങി നല്‍കിയില്ല; ചോദ്യം ചെയ്ത ഭാര്യയെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു
വെള്ളിയാഴ്ച നടന്ന വരമഹാലക്ഷ്മി പൂജയ്ക്ക് ഉടുക്കാന്‍ പുതിയ സാരി വാങ്ങി നല്‍കാതിരുന്നതിനെ ചോദ്യം ചെയ്ത ഭാര്യയെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. ക്രൂരകൃത്യം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ബംഗ്‌ളൂരു, നിലമംഗലം ഡാബാസ്‌പേട്ടയിലാണ് സംഭവം. കാവ്യ (27)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ശിവാനന്ദ(35)യെ നിലമംഗലം പൊലീസ് അറസ്റ്റു ചെയ്തു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ശിവാനന്ദയും കാവ്യയും തമ്മിലുള്ള കല്യാണം ആറു വര്‍ഷം മുമ്പാണ് നടന്നത്. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന കാവ്യ ഏതാനും മാസം മുമ്പാണ് …