ശബരിമല സ്വര്‍ണക്കൊള്ള: ജയറാം ഇഡിക്ക് മുന്നില്‍ ഹാജരായി; സത്യാവസ്ഥ പുറത്തുവരണമെന്ന്ജയറാം

കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മൊഴി നൽകാനായി നടൻ ജയറാം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. ചൊവ്വാഴ്ച പതിനൊന്നേകാൽ മണിയോടെയാണ് ജയറാം ഇഡി ഓഫീസിലെത്തിയത്. കാറില്‍ നിന്നിറങ്ങിയ താരത്തെ മാധ്യമപ്രവർത്തകർ പൊതിഞ്ഞു. തുടർന്ന് പ്രതികരിച്ചതിനുശേഷമാണ് അദ്ദേഹം ഇഡി ഓഫീസിലെത്തിയത്.

സംഭവത്തില്‍ സത്യാവസ്ഥ പുറത്തുവരണം. കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെഎന്നായിരുന്നു ജയറാമിന്റെ പ്രതികരണം. കള്ളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെ വിടുമോ?. 50 വര്‍ഷത്തിലധികമായി ശബരിമലയില്‍ പോകുന്ന ആളാണ് താനെന്നും ജയറാം പറഞ്ഞു.

മലയാളികളെ സംബന്ധിച്ച് ശബരിമല ഒരു പ്രത്യേക വികാരമാണ്. അവിടെ ഒരു അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരിക തന്നെ വേണം. പറയാനുള്ളതെല്ലാം ഇഡിയോട് പറയും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വളരെക്കാലത്തെ അടുപ്പമുണ്ട്. ശബരിമലയിലെ ഒരു സ്‌പോണ്‍സര്‍ എന്ന നിലയിലാണ് അടുപ്പം.അമൂല്യനിധി എന്ന നിലയിലാണ് ദ്വാരപാളികള്‍ വീട്ടിലെത്തിച്ചതും പൂജ നടത്തിയതും. അതിന് പിന്നില്‍ ഇത്തരമൊരു കളികള്‍ നടന്നതായി അറിഞ്ഞിരുന്നില്ല. അമ്പലവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പലരും എന്നെ ക്ഷണിക്കാറുണ്ട്. അത്തരത്തില്‍ പോറ്റിയും തന്നെ ക്ഷണിച്ചിരുന്നു. അതില്‍ സാമ്പത്തിക തിരിമറിയൊന്നും നടന്നിട്ടില്ല- ജയറാം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page