കേരളത്തിലെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ റിസപ്ഷനിസ്റ്റ് എ. ഐ.

തിരു:സംസ്ഥാന തൊഴിൽവകുപ്പിൻ്റെ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇനി റിസപ്ഷനിസ്റ്റ് സ്വ ജോലി ചെയ്യും. നിർമിത ബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റിസപ്ഷൻ പ്ലാറ്റ്‌ഫോമിലൂടെ ഓഫീസുകളുടെ പ്രാഥമിക വിവരങ്ങളും നിർദ്ദേശങ്ങളും സംശയ നിവാരണവും ലഭ്യമാവും.മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് ആദ്യമായി എഐ റിസപ്ഷനിസ്റ്റ് കിയോസ്‌ക് – ‘കെല്ലി’ സ്ഥാപിച്ചത്. ഇതിന്റെ തുടർച്ചയായി കൊല്ലത്തുള്ള ചീഫ് എക്‌സികുട്ടീവ് ഓഫീസിലും മറ്റു ജില്ലാ ഓഫീസുകളിലും കെല്ലി എഐ റിസപ്ഷനിസ്റ്റ് സേവനം വ്യാപിപ്പിക്കും. …

വേടന്‍ ചില്ലറക്കാരനല്ലെന്ന് പീഡിതരായ യുവതികള്‍; വിവാദത്തില്‍പ്പെട്ട വേടന്റെ മാര്‍ക്കറ്റില്‍ 10 ഇരട്ടിയിലധികം വര്‍ധന

കൊച്ചി: ക്ഷുഭിതമായ യുവത്വത്തിന്റെ പ്രതീകമായി ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്ന റാപ്പര്‍ വേടന്‍ ചില്ലറക്കാരനല്ലെന്നു വേടന്റെ പീഡനത്തിനിരയായ യുവതികള്‍ വിലപിക്കുന്നു. സമൂഹം തെറ്റെന്നു പറയുന്ന കാര്യങ്ങള്‍ വേടന്‍ ആവേശത്തോടെ അവഗണിക്കുകയും അതിനെ ധീരതയും സാഹസികവുമായി ഒരു വിഭാഗം എടുത്തുകാട്ടുകയും ചെയ്യുമ്പോള്‍ വേടന്റെ മാര്‍ക്കറ്റ് പത്തും പതിനഞ്ചും ഇരട്ടിയായി അതിവേഗം മാറുകയാണെന്ന് വേടനെ വീക്ഷിക്കുന്ന സഹൃദയര്‍ സംശയിക്കുന്നു. ഒപ്പം കൗമാരകേരളം വേടനെ തങ്ങളുടെ പ്രതീകമായി കെട്ടിപ്പുണരുന്നു.വേടനെതിരെ പീഡനക്കേസ് കൂടി ഉയര്‍ന്നതോടെ വേടന്‍ അനുകൂലികള്‍ ഒരു വിഭാഗത്തും പീഡിതരായ യുവതികള്‍ മറുഭാഗത്തും …

സ്‌കൂള്‍ ഗേറ്റ് മറികടന്നു വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം: പുനലൂരില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരില്‍ സ്‌കൂള്‍ മതില്‍ ചാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ കടന്നു വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. പുനലൂര്‍ ഇളമ്പല്‍ ശ്രീകൃഷ്ണ വിലാസത്തില്‍ ശിവപ്രസാദിനെ (39)യാണ് പൊലീസ് അറസ്റ്റു ചെയ്തത്. പുനലൂര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് ഇയാള്‍. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണ സമയത്ത് ഇയാള്‍ സ്‌കൂളിന്റെ ഇരുമ്പുഗേറ്റ് ചാടി സ്‌കൂള്‍ കോമ്പൗണ്ടില്‍ കടക്കുകയും അവിടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. അധ്യാപകര്‍ ഇതു …

സ്‌കൂള്‍ മധ്യവേനലവധി ജൂണ്‍- ജുലൈ മാസങ്ങള്‍ ആക്കിയാലെന്ത്? : മന്ത്രി ശിവന്‍കുട്ടി

തിരു: സംസ്ഥാനത്തെ സ്‌കൂളുകളിലെ മധ്യവേനലവധിക്കാലം ജൂണ്‍ -ജുലൈ മാസങ്ങളാക്കിയാലെന്തേ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആരായുന്നു.സ്‌കൂള്‍ മധ്യവേനല്‍ അവധിക്കാലം ഈ മാസങ്ങളിലാക്കുന്നതിനെക്കുറിച്ചു പൊതു ചര്‍ച്ചകള്‍ക്കു മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. നിലവില്‍ ഏപ്രില്‍ -മേയ് മാസങ്ങളിലാണ് സംസ്ഥാനത്തു മധ്യവേനലവധി. ഈ മാസങ്ങളില്‍ കടുത്ത വേനലുമാണ്. അതേസമയം സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മാസത്തിലാരംഭിക്കുന്ന മഴ ജുലൈയിലും തുടരുന്നു. അതുമൂലം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ടിവരുന്നു. രണ്ടുമാസത്തെ വിദ്യാഭ്യാസം കുട്ടികള്‍ക്കു നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ കാലവര്‍ഷക്കാലത്ത് …

സ്ത്രീകള്‍ക്കു നേരെ ലൈംഗിക ചേഷ്ട; പൊലീസ് എത്തിയിട്ടും സ്വബോധം വന്നില്ല, വയോധികനെ പൊലീസ് തൂക്കി

കണ്ണൂര്‍: സ്ത്രീകള്‍ക്കു നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച വയോധികനെ പൊലീസ് പൊക്കി. കക്കാട്, സ്പിന്നിംഗ് മില്ലിനു സമീപത്തെ നെല്ലിവളപ്പില്‍ ഹൗസില്‍ സി കെ സുരേഷി (60)നെയാണ് ടൗണ്‍ എസ് ഐ കെ അനുരൂപും സംഘവും പിടികൂടിയത്.ബുധനാഴ്ച വൈകുന്നേരം കണ്ണൂര്‍ പ്രസ് ക്ലബ്ബിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീകളെ നോക്കി അശ്ലീല ആംഗ്യവും ലൈംഗിക ചേഷ്ടകളും കാണിക്കുകയായിരുന്നു ഇയാളെന്നു പൊലീസ് പറഞ്ഞു. ഈ സമയത്താണ് പട്രോളിംഗിനിടയില്‍ എസ് ഐയും സംഘവും സ്ഥലത്ത് എത്തിയത്. …

കടലാക്രമണം: ഹാര്‍ബര്‍ ചീഫ് എഞ്ചിനീയര്‍ ഉപ്പളയിലേക്ക്

മഞ്ചേശ്വരം: ഉപ്പള തീരദേശ മേഖലയിലെ കടലാക്രമണം വിലയിരുത്തുന്നതിനു ഹാര്‍ബര്‍ ചീഫ് എഞ്ചിനീയര്‍ ഉടന്‍ കടലാക്രമണ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.ഇതുസംബന്ധിച്ചു സി പി എം നേതാവ് കെ ആര്‍ ജയാനന്ദന്‍ നല്‍കിയ നിവേദനത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഉപ്പള വില്ലേജിലെ ശാരദാനഗര്‍, മണിമുണ്ട, ഹനുമാന്‍ നഗര്‍, ബംഗ്‌ള, ശാരദമന്ദിരം, ഐല, കുതുപ്പുളു തീരദേശങ്ങള്‍ ആശങ്കയിലാണെന്നു ജയാനന്ദന്‍ മന്ത്രിയെ അറിയിച്ചു. ശാരദനഗര്‍ -മണിമുണ്ട റോഡ് കടല്‍ നക്കിയെടുത്തു. നിരവധി വീടുകള്‍ അപകടഭീഷണിയിലാണെന്നു നിവേദനത്തില്‍ പറഞ്ഞു.

കാണാതായ കുംബഡാജെ സ്വദേശിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി; നടപ്പാലത്തില്‍ നിന്നു വീണതാണെന്നു സംശയം

കാസര്‍കോട്: കുംബഡാജെ, ബാലേഗഡേയിലെ നാരായണ (50)യുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം തോട്ടുവക്കിലെ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.തിങ്കളാഴ്ച രാവിലെ 8.30ന് ആണ് നാരായണ വീട്ടില്‍ നിന്നു പോയത്. അന്നു രാത്രി ബെള്ളൂര്‍, കായമല എന്ന സ്ഥലത്ത് വച്ച് സുഹൃത്ത് കണ്ടിരുന്നു. വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ തോടിനു കുറുകെയുള്ള കവുങ്ങുതടികൊണ്ട് ഉണ്ടാക്കിയ നടപ്പാലത്തില്‍ നിന്നു താഴേയ്ക്ക് വീണതായിരിക്കുമെന്നു സംശയിക്കുന്നു. സഹോദരന്‍ …

മണല്‍മാഫിയാ ബന്ധം; കുമ്പള പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്കും ഡ്രൈവര്‍ക്കും സസ്‌പെഷന്‍

കാസര്‍കോട്: മണല്‍ -മണ്ണ് മാഫിയയുമായി ബന്ധം ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഉള്‍പ്പെടെ ആറു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തു. പി എം അബ്ദുല്‍ സലാം, വിനോദ് കുമാര്‍, ലിനീഷ്, എം കെ അനൂപ്, മനു, ഡ്രൈവര്‍ കൃഷ്ണ പ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. എസ് ഐ കെ ശ്രീജേഷ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.എസ് ഐയുടെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ പൂഴി റെയ്ഡിനിടയില്‍ ടിപ്പര്‍ലോറി ഡ്രൈവറെ …

ധര്‍മ്മസ്ഥല കൂട്ടക്കൊല; അസ്ഥികള്‍ കണ്ടെത്തി, മംഗ്‌ളൂരുവില്‍ പ്രത്യേക ഓഫീസ് തുറന്നു

മംഗ്‌ളൂരു: ധര്‍മ്മസ്ഥല കൂട്ടക്കൊല സംഭവത്തില്‍ നിര്‍ണ്ണായക തെളിവു ലഭിച്ചു. വ്യാഴാഴ്ച രാവിലെ സ്‌നാനഘട്ടത്തിനു സമീപത്ത് ശുചീകരണ തൊഴിലാളിയായ സാക്ഷി കാണിച്ചു കൊടുത്ത ആറാമത്തെ പോയന്റില്‍ നടത്തിയ പരിശോധനയിലാണ് ഭാഗികമായ നിലയിലുള്ള അസ്ഥികൂടം കണ്ടെത്തിയത്. രണ്ടടി താഴ്ചയിലാണ് അസ്ഥികള്‍ ഉണ്ടായിരുന്നത്. വിശദമായ പരിശോധനയ്ക്കു ശേഷമേ മനുഷ്യന്റെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേ സമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസ് മംഗ്‌ളൂരു, കദ്രി, മല്ലിക്കട്ടെയില്‍ തുറന്നു. അന്വേഷണം ഏകോപിപ്പിക്കുന്നതിലുള്ള സൗകര്യാര്‍ത്ഥമാണ് പുതിയ ഓഫീസ് തുറന്നത്. …

റഫി കി യാദേന്‍: മുഹമ്മദ് റഫി അനുസ്മരണം വെള്ളിയാഴ്ച

കാസര്‍കോട്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 45-ാം ചരമ വാര്‍ഷികത്തോടനുന്ധിച്ച് ആഗസ്ത് ഒന്നിന് കാസര്‍കോട്ട് അനുസ്മരണ യോഗവും ഗാനാര്‍ച്ചനയും നടത്തും.കാസര്‍കോട്ടെ ഗായക കൂട്ടായ്മയായ കെ.എല്‍ 14 സിംഗേര്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. വൈകിട്ടു 6.30ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടി ആരംഭിക്കും.നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് സുബൈര്‍ പുലിക്കുന്ന് അദ്ധ്യക്ഷത വഹിക്കും. ഷാഫി എ.നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.എം.പി ഷാഫി ഹാജി, കൗണ്‍സിലര്‍ കെ.എം ഹനീഫ്, അബ്ദുല്ല ചെര്‍ക്കള, ഷാഫി നാലപ്പാട് …

ഗള്‍ഫിലേയ്ക്ക് കൊടുത്തയക്കാന്‍ ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ഹാഷിഷ് ഓയിലും എം ഡി എം എയും; മൂന്നു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഗള്‍ഫിലെ സുഹൃത്തിനു നല്‍കാനായി അച്ചാര്‍ കുപ്പിയില്‍ ഹാഷിഷ് ഓയിലും എം ഡി എം എയും; മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചക്കരക്കല്ല്, കുളംബസാര്‍ സ്വദേശികളായ കെ പി അര്‍ഷാദ് (31), പി ജിസിന്‍(26), കെ കെ ശ്രീലാല്‍ (24) എന്നിവരെയാണ് ചക്കരക്കല്ല് ഇന്‍സ്‌പെക്ടര്‍ എം പി ഷാജി അറസ്റ്റു ചെയ്തത്. സൗദി അറേബ്യയിലേയ്ക്ക് പോകുന്ന ചക്കരക്കല്ല് സ്വദേശി മിദ്‌ലാജിനെ ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയിലാണ് 3.40 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ അളവിലുള്ള എം ഡി …

മലേഗാവ് സ്‌ഫോടനം; ബി ജെ പി മുന്‍ എം പി പ്രജ്ഞസിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

മുംബൈ: ബി ജെ പി മുന്‍ എം പി പ്രഞ്ജസിംഗ് ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് ഉള്‍പ്പെടെ മലേഗാവ് സ്‌ഫോടനകേസിലെ മുഴുവന്‍ പ്രതികളെയും എന്‍ ഐ എ കോടതി വെറുതെവിട്ടു. 2008 സെപ്തംബര്‍ 29ന് നാസിക്കിനു സമീപത്തെ മാലെഗാവില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുപേരാണ് മരിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.തിരക്കേറിയ മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്നാണ് എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.തുടക്കത്തില്‍ …

പേര് ചില്ലി ചിക്കന്‍; നല്‍കിയത് വവ്വാലിന്റെ ഇറച്ചി, രണ്ടുപേര്‍ അറസ്റ്റില്‍

സേലം: ചില്ലി ചിക്കനാണെന്നുപറഞ്ഞ് വവ്വാലിന്റെ ഇറച്ചി വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. സേലം, ഡാനിഷ് പേട്ട് സ്വദേശികളായ എം കമാല്‍ (36), വി സെല്‍വം (35) എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.തോപ്പൂര്‍, രാമസ്വാമി ഫോറസ്റ്റില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ വെടിവച്ചാണ് വവ്വാലുകളെ പിടികൂടിയിരുന്നതെന്നു അധികൃതര്‍ പറഞ്ഞു. പലതവണ വെടിയൊച്ച കേട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളുടെ ഉടമസ്ഥതയിലുള്ള ഭക്ഷണ ശാലയിലേയ്ക്ക് എത്തുന്നവരുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിച്ചതും സംശയത്തിനിടയാക്കിയതായി …

ഉപ്പളയിലെ എം ഡി എം എ വേട്ട; ബന്തിയോട്, പച്ചമ്പള സ്വദേശികള്‍ക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ വീതം പിഴയും

കാസര്‍കോട്: കാറില്‍ കടത്തിയ 56.500 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ പ്രതികളെ പത്തുവര്‍ഷത്തെ കഠിനതടവിനും ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. ബന്തിയോട്, പച്ചമ്പളയിലെ മുഹമ്മദ് ഹാരിസ് (30), ഇബ്രാഹിം ബാദിഷ (29) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് അചിന്ത്യരാജ് ഉണ്ണി ശിക്ഷിച്ചത്. കേസിലെ മൂന്നാം പ്രതിയായ അബ്ദുല്‍ സമദിനെ വെറുതെ വിട്ടു.2023 മെയ് 14ന് വൈകുന്നേരം ഉപ്പളയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം എസ് ഐ ആയിരുന്ന പി …

വാട്ടര്‍ അതോറിറ്റിയുടെ കുമ്പള ജലവിതരണം: ഊജാറിനു ജലതര്‍പ്പണം

കുമ്പള: ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു നാട്ടുകാര്‍ക്കു കുടിവെള്ളം ഉറപ്പാക്കാന്‍ സ്ഥാപിച്ച കുമ്പള പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി ഊജാറില്‍ മണ്ണിനു ജലതര്‍പ്പണം ചെയ്യുന്നു. ശക്തമായിത്തുടര്‍ന്ന മഴയില്‍ നനഞ്ഞു കുതിര്‍ന്ന് പ്രകൃതിദത്തമായ വെള്ളം കുടിച്ച ഭൂമി വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തെ തിരസ്‌ക്കരിച്ചു വെറുതെ ഒഴുക്കിക്കളയുന്നു. രണ്ടാഴ്ചയായി ആരിക്കാടി, കുമ്പള പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണെന്നു മൗനികളായ നാട്ടുകാരും തൊട്ടതിനു പിടിച്ചതിനുമൊക്കെ ഗ്വാഗ്വ മുഴക്കുന്ന രാഷ്ട്രീയക്കാരും മൂക്കുകൊണ്ട് ആംഗ്യം കാണിക്കുന്നു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ഇടക്കാലാശ്വാസത്തിനും ശമ്പള പരിഷ്‌ക്കരണത്തിനും …

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും: കനേഡിയന്‍ പ്രധാനമന്ത്രി

പി.പി ചെറിയാന്‍ ഒട്ടാവ: സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിന് മുമ്പു കാനഡ, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്നു പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രസ്താവിച്ചു. ഗാസയിലെ മാനുഷിക ദുരന്തം തടയുന്നതില്‍ ഇസ്രായേല്‍ സര്‍ക്കാരിന്റെ നിരന്തരമായ പരാജയമാണ് ഈ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ വര്‍ദ്ധിക്കുന്നത് സമാധാനം, സുരക്ഷ, എല്ലാ മനുഷ്യജീവിതത്തിന്റെയും അന്തസ്സ് എന്നിവയെ പിന്തുണയ്ക്കുന്നതിനു കാലത്തമാസം ഉണ്ടാകേണ്ട കാര്യമില്ലെന്നു കാര്‍ണി പറഞ്ഞു. ഈ അംഗീകാരം, പലസ്തീന്‍ അതോറിറ്റിയുടെ ഭരണം പരിഷ്‌കരിക്കാനും 2026-ല്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനുമുള്ള അവരുടെ …

കുംബഡാജെ സ്വദേശിയെ കാണാതായതായി പരാതി

കാസര്‍കോട്: കുംബഡാജെ, ബാലേഗഡേയിലെ നാരായണ (50)നെ കാണാതായതായി പരാതി. സഹോദരന്‍ ഉദയകുമാര്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 8.30ന് വീട്ടില്‍ നിന്നു പോയതായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അന്നു രാത്രി ബെള്ളൂര്‍, കായമല എന്ന സ്ഥലത്ത് വച്ച് സുഹൃത്ത് കണ്ടിരുന്നതായും പരാതിയില്‍ പറഞ്ഞു.

റെനോ കാസിനോയ്ക്ക് പുറത്ത് വെടിവയ്പ്പ്: ബാച്ചിലര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

-പി പി ചെറിയാന്‍ നെവാഡ, റെനോ: നെവാഡയിലെ റെനോയിലുള്ള ഒരു റിസോര്‍ട്ടിനും കാസിനോയ്ക്കും പുറത്തുണ്ടായ വെടിവയ്പ്പില്‍ ബാച്ചിലര്‍ പാര്‍ട്ടിക്കായി എത്തിയ രണ്ട് പേരും ഒരു നാട്ടുകാരനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.വെടിവയ്പ് നടത്തിയ 26കാരനായ ഡക്കോട്ട ഹാവര്‍ എന്നയാളെ റെനോ പോലീസ് വെടിവെച്ചുവീഴ്ത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സ്പാര്‍ക്‌സ് പോലീസ് അറിയിച്ചു.റിസോര്‍ട്ടിന്റെ വാലെറ്റ് ഏരിയയില്‍ ഹാവര്‍ അഞ്ച് പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ 33 വയസ്സുകാരായ ജസ്റ്റിന്‍ അഗ്വില, ആന്‍ഡ്രൂ കനേപ …