നാദാപുരത്ത് സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം; നടുറോഡില്‍ പടക്കം പൊട്ടിച്ചു

കോഴിക്കോട്: നാദാപുരത്ത് സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് – തലശ്ശേരി പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡില്‍ പടക്കം പൊട്ടിച്ചത്.

കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി പേരോട് ടൗണില്‍ അപകടകരമായ രീതിയില്‍ പടക്കം പൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. പടക്കം പൊട്ടിച്ചവര്‍ക്കായി നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page