അമ്മ സുഹൃത്തിനൊപ്പം രണ്ടാമത്തെ കുഞ്ഞിന്റെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടില്‍; കളിക്കുന്നതിനിടെ മൂത്ത കുട്ടിയായ 3 വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

ബെംഗളൂരു: മാതാവ് രണ്ടാമത്തെ കുട്ടിയുടെ മെറ്റേണിറ്റി ഫോട്ടോ സുഹൃത്തിനൊപ്പം ഷൂട്ടു ചെയ്യുന്നതിനിടെ മൂന്നു വയസുകാരനായ മൂത്തകുട്ടി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. ജെപി നഗര്‍ സ്വദേശികളായ സ്വാതിയുടെയും ചരണ്‍ രാജിന്റെയും മകനായ ലക്ഷ്മീര്‍ ആണ് മരിച്ചത്. ബെംഗളൂരുവിലെ നെലമംഗലയ്ക്ക് അടുത്തുള്ള മാദനായകനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവം.

ഗര്‍ഭസ്ഥാവസ്ഥയിലുള്ള രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിനിടെയുണ്ടായ മൂത്ത മകന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് കുടുംബം. എട്ട് മാസം ഗര്‍ഭിണിയായ സ്വാതി ഒരു സുഹൃത്തിനൊപ്പം ഗര്‍ഭകാല ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു. ഈ സമയത്ത് സമീപത്ത് കളിച്ചുകൊണ്ടിരുന്ന ലക്ഷ്മീര്‍ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്ന് പറയുന്നു. കുഞ്ഞിനെ കൂടെയുള്ളവരെ നോക്കാന്‍ ഏല്‍പ്പിച്ചാണ് സ്വാതി ഫോട്ടോ ഷൂട്ടിനെത്തിയത്. ഇതിനിടെയാണ് അടുത്തുണ്ടായിരുന്ന കൊച്ചു പൂളില്‍ വീണ് കുഞ്ഞ് മരിച്ചത്.

ചരണ്‍ രാജ് ഒരാഴ്ച മുന്‍പാണ് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോയത്. മകന്റെ മരണ വിവരമറിഞ്ഞുണ്ടായ ആഘാതത്തില്‍ സ്വാതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാദനായകനഹള്ളി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page