കോളജ് ഗ്രൗണ്ടില്‍ തീ തുപ്പുന്ന വാഹനങ്ങളുമായി അഭ്യാസ പ്രകടനം; വാഹനങ്ങള്‍ ചീറി പാഞ്ഞത് വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ; വാഹനങ്ങള്‍ എംവിഡി പിടിച്ചെടുക്കും

കൊല്ലം: ചവറ എസ് എന്‍ എന്‍ജിനീയറിങ് കോളജില്‍ തീ തുപ്പുന്ന വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നിയമ വിരുദ്ധമായി രൂപമാറ്റം നടത്തിയ നിരവധി വാഹനങ്ങളാണ് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. വിവിധ ക്യാമ്പസുകളില്‍ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥി സംഘമാണ് ചവറയിലും എത്തിയതെന്ന് പൊലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലൂടെയായിരുന്നു അപകടകരമായരീതിയില്‍ ‘തീപാറുന്ന’ അഭ്യാസപ്രകടനം. വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

വാഹനങ്ങളുടെ അഭ്യാസ പ്രകടനം സംബന്ധിച്ചും പ്രദര്‍ശിപ്പിച്ച വാഹനങ്ങളെ കുറിച്ചും മോട്ടോര്‍ വാഹന വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page