ഓംനി വാനില്‍ കടത്തിയ പുഴ മണല്‍ പിടികൂടി

കാസര്‍കോട്: ചാക്കുകളില്‍ നിറച്ച് ഓംനിവാനില്‍ കടത്തുകയായിരുന്ന പുഴമണല്‍ പിടികൂടി. സംഭവത്തില്‍ ഷിറിയ, ബത്തേരിയിലെ മുംതാസ് മന്‍സിലിലെ മുഹമ്മദ് ഹനീഫി (35)നെതിരെ കുമ്പള പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി എട്ടരമണിയോടെ മുട്ടം ഷിറിയ ജുമാമസ്ജിദ് റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വാട്ടര്‍ ടാങ്കിനു സമീപത്തുവച്ചാണ് എസ് ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ മണല്‍ പിടികൂടിയത്. സ്വന്തം ആവശ്യത്തിനായി കുക്കാര്‍ പുഴയില്‍ നിന്നാണ് മണല്‍ വാരിയതെന്നാണ് മുഹമ്മദ് ഹനീഫ് മൊഴി നല്‍കിയതെന്നു കുമ്പള പൊലീസ് പറഞ്ഞു. മണല്‍ പിടികൂടിയ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍, സിവില്‍ പൊലീസ് സ്റ്റെബിന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page