ശബരിമലയിലെ യുവതി പ്രവേശനം: കേസ് 9 അംഗ ഭരണഘടനാ ബെഞ്ചിന്; ഏപ്രില്‍ ഏഴു മുതല്‍ 22 വരെ വാദം

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച കേസ് സുപ്രിം കോടതി 9 അംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയത്. ഏപ്രില്‍ ഏഴു മുതല്‍ 22 വരെയായിരിക്കും കേസിന്റെ വാദം നടക്കുക.
മൂന്നു ദിവസം ഹര്‍ജിക്കാര്‍ക്കു വാദം നടത്താം. എല്ലാ കക്ഷികളും മാര്‍ച്ച് 14ന് അകം നിലപാട് എഴുതി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതു പ്രകാരം സംസ്ഥാന സര്‍ക്കാരും നിലപാട് അറിയിക്കേണ്ടി വരും.
മുതിര്‍ന്ന അഭിഭാഷകനായ കെ. പരമേശ്വരയെ അമിക്യുസ് ക്യൂറിയായി നിയമിച്ചു കൊണ്ടും കോടതി ഉത്തരവായി. ഏപ്രില്‍ 21ന് അമിക്യുസ് ക്യൂറിയുടെ വാദം കോടതി കേള്‍ക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page