കൊലക്കേസ് പ്രതിയായ 35 കാരിയെ പീഡിപ്പിച്ചതായി പരാതി; മകന്റെ സുഹൃത്തായ 22 കാരനെതിരെ ബലാത്സംഗത്തിന് കേസ്

കാസര്‍കോട്: ബേക്കല്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയിലെ പ്രമാദമായ ഒരു കൊലക്കേസില്‍ പ്രതിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. 35 കാരി നല്‍കിയ പരാതിയില്‍ മകന്റെ സുഹൃത്തായ 22 കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു.
2025 നവംബര്‍ 21ന് ആണ് കേസിനാസ്പദമായ സംഭവം. മകന്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട്ടേയ്ക്ക് തീര്‍ത്ഥാടനത്തിനു പോയതായിരുന്നു യുവതി. അന്ന് കോഴിക്കോട്ടെ ഒരു ലോഡ്ജിലാണ് ഇരുവരും താമസിച്ചത്. അവിടെ വച്ച് യുവാവ് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവത്രെ. പിന്നീട് രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഭര്‍ത്താവിനു അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നു പറയുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page