കല്യാണത്തിനെത്തിയ സ്ത്രീയുടെ ആറുപവന്‍ മാല ലോഡ്ജ് മുറിയില്‍ നിന്നു മോഷണം പോയി; മാല സൂക്ഷിച്ചിരുന്നത് നമ്പര്‍ ലോക്കുള്ള സ്യൂട്ട്‌കെയ്‌സില്‍

പയ്യന്നൂര്‍: കല്യാണത്തില്‍ പങ്കെടുക്കാനായി എത്തി ലോഡ്ജ് മുറിയില്‍ താമസിച്ച സ്ത്രീയുടെ ആറുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല മോഷണം പോയി. ഇതു സംബന്ധിച്ച് തമിഴ്‌നാട് സ്വദേശിനിയായ സത്യശ്രീ നല്‍കിയ പരാതിയിന്മേല്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരു കല്യാണത്തില്‍ പങ്കെടുക്കാനാണ് സത്യശ്രീയും കുടുംബവും പയ്യന്നൂരിലെത്തിയത്. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ജുജു ഇന്റര്‍നാഷണല്‍ ലോഡ്ജിലെ 230ാം നമ്പര്‍ മുറിയാലാണ് ഇവര്‍ താമസിച്ചത്. 21ന് രാത്രി 11 മണിക്കും 22ന് രാവിലെ 11 മണിക്കുമിടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ഈ …

മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണം: പൊലീസ് സര്‍ജന്‍ മൃതദേഹം കാണപ്പെട്ട സ്ഥലം സന്ദര്‍ശിച്ചു; അന്വേഷണ ഉദ്യോഗസ്ഥനെ പരിയാരത്തേക്ക് വിളിപ്പിച്ചു

കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍പദവിലെ ടിപ്പര്‍ലോറി ഡ്രൈവര്‍ മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് സര്‍ജന്‍ കായര്‍ക്കട്ടയില്‍ സന്ദര്‍ശനം നടത്തി.മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ശ്രീകാന്ത് ആണ് വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ കായര്‍ക്കട്ടയില്‍ എത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ അപേക്ഷ പ്രകാരമാണ് സര്‍ജന്‍ എത്തിയത്. മുഹമ്മദ് ആസിഫിനെ അവശനിലയില്‍ കാണപ്പെട്ട സ്ഥലം സര്‍ജന്‍ വിശദമായി പരിശോധിച്ചു. ഇവിടെ നിന്നു നിര്‍ത്തിയിട്ട ലോറിയിലേക്കുള്ള ദൂരവും പരിശോധിച്ചു. …

സമയത്തെച്ചൊല്ലി തര്‍ക്കം; ബന്തടുക്കയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ബസ് സമയത്തെച്ചൊല്ലി സ്വകാര്യ ബസ് കണ്ടക്ടറെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട്-ബന്തടുക്ക റൂട്ടിലോടുന്ന ‘ആവേമരിയ’ ബസിന്റെ കണ്ടക്ടര്‍ ബേഡകം, ചെമ്പക്കാട്ടെ എം. മധുസൂദന(29)ന്റെ പരാതി പ്രകാരം കാഞ്ഞങ്ങാട്-ബന്തടുക്ക റൂട്ടിലോടുന്ന അക്ഷയ ബസിന്റെ കണ്ടക്ടര്‍ കുറ്റിക്കോല്‍, പ്ലാവിലായയിലെ ബിജുവിനെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. ജനുവരി 22ന് ബന്തടുക്ക ബസ് സ്റ്റാന്റിലാണ് കേസിനാസ്പദമായ സംഭവം.

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വേവിച്ച് കായലില്‍ തള്ളി; മുന്‍ സൈനികന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച ശേഷം കായലില്‍ തള്ളിയ മുന്‍ സൈനികന്‍ അറസ്റ്റില്‍. ഗുരുമൂര്‍ത്തി(45)യാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. ഗുരുമൂര്‍ത്തിയുടെ ഭാര്യ വെങ്കടമാധവി (35)യാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് ജനുവരി 18ന് ഗുരുമൂര്‍ത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് ഗുരുമൂര്‍ത്തിയുടെ നീക്കത്തില്‍ സംശയം തോന്നിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെയും തെളിവ് നശിപ്പിക്കലിന്റെയും ചുരുളഴിഞ്ഞത്. ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം വെട്ടിനുറുക്കി കുക്കറില്‍ വേവിച്ച …

കരള്‍ പകുത്തു നല്‍കിയ ബാപ്പയ്ക്കു പിന്നാലെ മകനും മരിച്ചു

കൊച്ചി: കരള്‍ പകുത്ത് നല്‍കിയ ബാപ്പയ്ക്കു പിന്നാലെ മകനും മരിച്ചു. എറണാകുളത്തെ പ്രമുഖ പച്ചക്കറി വ്യാപാരിയായിരുന്ന കെ.വൈ നസീറിന്റെ മകന്‍ ത്വയിബ് കെ. നസീര്‍ (26) ആണ് മരിച്ചത്. കലൂര്‍, ദേശാഭിമാനി റോഡിലെ കല്ലറയ്ക്കല്‍ സ്വദേശിയാണ്.കടുത്ത കരള്‍രോഗത്തിനു ഇരയായിരുന്നു ത്വയിബ് നസീര്‍. മകന്റെ ജീവന്‍ രക്ഷിക്കാനായി പിതാവായ നസീറാണ് കരള്‍ പകുത്ത് നല്‍കിയത്. ചികിത്സയിലിരിക്കെ നസീര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനു മരിച്ചിരുന്നു. കരള്‍ സ്വീകരിച്ച ശേഷമുള്ള ചികിത്സ തുടരുന്നതിനിടയിലാണ് മകന്‍ നസീറും മരിച്ചത്. മാതാവ്: ഷിജില. സഹോദരങ്ങള്‍: …

തച്ചങ്ങാട്ട് റോഡ് റോളര്‍ മറിഞ്ഞു; ചട്ടഞ്ചാലിലെ മുസ്തഫയ്ക്ക് പരിക്ക്

കാസര്‍കോട്: ഇറക്കത്തില്‍ നിയന്ത്രണം വിട്ട റോഡ് റോളര്‍ കള്‍വര്‍ട്ടിന്റെ കൈവരിയില്‍ ഇടിച്ചുമറിഞ്ഞു. വണ്ടിയില്‍ നിന്നു പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവര്‍ ഭാഗ്യത്തിനു വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. ചട്ടഞ്ചാല്‍ സ്വദേശിയായ മുസ്തഫ (55)യ്ക്കാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം. തച്ചങ്ങാട് ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട റോഡ് റോളര്‍ കള്‍വള്‍ട്ടിന്റെ മതിലില്‍ ഇടിച്ചാണ് മറിഞ്ഞത്.

അപകടക്കെണിയൊരുക്കി കോളംകുളം, മാങ്കൈമൂല വളവ്; ഓട്ടോ കുഴിയിലേക്ക് വീഴാഞ്ഞത് ഭാഗ്യത്തിന്, ഭീതിയോടെ രണ്ടു വീട്ടുകാര്‍

കാസര്‍കോട്: വെള്ളരിക്കുണ്ട്, പരപ്പ-കാലിച്ചാമരം റൂട്ടിലെ കോളംകുളം, മാങ്കൈമൂല വളവില്‍ അപകടം പതിവായി. വ്യാഴാഴ്ച രാവിലെ റോഡില്‍ നിന്നു തെന്നിമാറിയ ഓട്ടോ ഭാഗ്യത്തിനാണ് വലിയ കുഴിയിലേക്ക് പതിക്കാതിരുന്നത്.നിത്യവും നൂറു കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ജില്ലാ പഞ്ചായത്ത് റോഡാണിത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ് അടക്കം ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. നിരവധി അപകടങ്ങള്‍ നടന്ന സ്ഥലമാണ് മാങ്കൈമൂല വളവ്. ഏറെ ജനരോഷത്തിനു ശേഷം സ്ഥലത്ത് കള്‍വര്‍ട്ട് പണിതിരുന്നുവെങ്കിലും കൂടുതല്‍ കാലം ആയുസ് ഉണ്ടായിരുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. വളവിനു സമീപത്ത് രണ്ടു കുടുംബങ്ങള്‍ …

പ്രതിശ്രുത വധു വാഹനാപകടത്തില്‍ മരിച്ചു; ജീവന്‍ പൊലിഞ്ഞത് കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍

സുള്ള്യ: ഫെബ്രുവരി 16ന് വിവാഹിതയാകേണ്ട യുവ എഞ്ചിനീയര്‍ വാഹനാപകടത്തില്‍ മരിച്ചു. മാണ്ട്യ, മലവള്ളിയിലെ ശരണ്യ (26)യാണ് മരിച്ചത്. തിങ്കളാഴ്ച ബസാപുര ഗേറ്റിലാണ് അപകടം. ശരണ്യ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ എതിര്‍ഭാഗത്തു നിന്നു എത്തിയ ബൈക്ക് ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശരണ്യയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ എഞ്ചിനീയറാണ് ശരണ്യ. ഇവരുടെ വിവാഹം ഫെബ്രുവരി 16ന് നടത്താന്‍ അടുത്തിടെയാണ് നിശ്ചയിച്ചത്. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്.

17കാരനെ 15കാരന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു; സംഭവം തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍

തൃശൂര്‍: തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനേഴുകാരനെ പതിനഞ്ചുകാരന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശിയായ അങ്കിത്(17) ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാവിലെ 6.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രണ്ടു മാസം മുമ്പാണ് കൊല്ലപ്പെട്ട അങ്കിത് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്. ബുധനാഴ്ച രാത്രി അങ്കിതും രണ്ടു വര്‍ഷമായി അന്തേവാസിയായി കഴിയുന്ന 15കാരനും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നുവെന്നു പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇരുവരും കയ്യാങ്കളി നടത്തുകയും അങ്കിത് 15കാരന്റെ മുഖത്തടിക്കുകയും ചെയ്തിരുന്നുവെന്നും ചില്‍ഡ്രന്‍സ് ഹോം …

കുണ്ടംകുഴി ക്ഷേത്രോത്സവം; പടക്കം പൊട്ടിച്ച മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനു മൂന്നു പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കുണ്ടംകുഴി, പാണ്ടിക്കണ്ടത്തെ മധുസൂദനന്‍(48), കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ഉത്സവത്തോടനുബന്ധിച്ച് യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെ പൊതു ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കും വിധം അലക്ഷ്യമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുവെന്നതിനാണ് ആദൂര്‍ എസ്.ഐ സി റുമേഷ് സ്വമേധയാ കേസെടുത്തത്. ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെ മുളിയാര്‍ പാണ്ടിക്കണ്ടം റോഡു പാലത്തിനു സമീപത്ത് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് …

ബോളിവുഡ് താരം സെയ്ഫ് അലിഖാനു കുത്തേറ്റ് ഗുരുതരം; അക്രമത്തിനു പിന്നില്‍ മോഷ്ടാക്കളെന്നു സംശയം

മുബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനു കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ നടനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. വീട്ടിനകത്ത് നിന്നു ശബ്ദം കേട്ടതിനെ തുടര്‍ന്ന് നടനും കുടുംബവും എഴുന്നേറ്റപ്പോഴാണ് അക്രമികളുടെ കുത്തേറ്റത്.നടന്റെ ശരീരത്തില്‍ ആറു കുത്തുകള്‍ ഉണ്ടെന്നും ഇവയില്‍ രണ്ടെണ്ണം ഗുരുതരവും ആഴത്തിലുള്ളതുമാണെന്നും പൊലീസ് അറിയിച്ചു. അക്രമത്തിനു പിന്നില്‍ മോഷ്ടാക്കളാണെന്നു ഉറപ്പിക്കാനായിട്ടില്ലെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

കടുവക്കുഞ്ഞ് വാഹനമിടിച്ച് ചത്ത നിലയില്‍

കണ്ണൂര്‍: കൊട്ടിയൂര്‍, അമ്പായത്തോടിനു സമീപത്ത് തീപ്പൊരിക്കുന്നില്‍ കടുവാക്കുഞ്ഞിനെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് കടുവക്കുഞ്ഞിന്റെ ജഡം മലയോര ഹൈവെയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതര്‍ ജഡം സ്ഥലത്തു നിന്നു മാറ്റി. എന്നാല്‍ ചത്തത് കടുവക്കുഞ്ഞാണെന്നു സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച് ചുംബിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

പയ്യന്നൂര്‍: റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച് ചുംബിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍. കേളോത്ത് സ്വദേശിയായ പ്രദീപന്‍ (50) എന്നയാളെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ പുതിയ ബസ് സ്റ്റാന്റിനു സമീപത്താണ് സംഭവം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടിയാണ് പ്രതിയെ പിടികൂടിയത്.

ജ്വല്ലറിയില്‍ നിന്നു ഒന്നരപ്പവന്‍ വള അടിച്ചുമാറ്റിയ സ്ത്രീ അറസ്റ്റില്‍

കണ്ണൂര്‍: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ഒന്നരപ്പവന്റെ സ്വര്‍ണ്ണവളയുമായി കടന്നു കളഞ്ഞ സ്ത്രീ അറസ്റ്റില്‍. എളയാവൂര്‍, മുണ്ടയാട്, ഭുവനേശ്വരി ക്ഷേത്രത്തിനു സമീപത്തെ ബൈത്തുല്‍നൂറില്‍ പി.പി റഷീദ (50)യെ ആണ് കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ഡിസംബര്‍ 31ന് ഉച്ചയ്ക്ക് 1.30 മണിയോടെ കണ്ണൂര്‍ മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലാണ് കേസിനാസ്പദമായ സംഭവം. കൂടുതല്‍ ആഭരണങ്ങള്‍ വാങ്ങുന്നവരുടെ ഇടയില്‍ നിന്ന ശേഷം വള കൈക്കലാക്കി പര്‍ദ്ദയില്‍ ഒളിപ്പിക്കുകയായിരുന്നു. ജ്വല്ലറി അടയ്ക്കുന്നതിനു മുമ്പ് ജീവനക്കാര്‍ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് …

കാലുകുത്താനിടമില്ല: ട്രെയിനുകളിലെ യാത്രാ ദുരിതത്തിന് പരിഹാരവുമില്ല

കൊച്ചി: യാത്രക്കാരുടെ തിരക്ക് കാരണം ജനറല്‍ കോച്ചുകളിലും, സ്ലീപ്പര്‍ ക്ലാസുകളിലും കാലുകുത്താന്‍ ഇടമില്ലാതെയുള്ള ട്രെയിന്‍ യാത്ര ദുരിതമാകുന്നു. റെയില്‍വേയുടെ പുതിയ ട്രെയിന്‍ സമയപ്പട്ടിക നിലവില്‍ വന്നിട്ടും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമില്ല. കേരളത്തിലോടുന്ന 30 ട്രെയിനുകളിലെയും യാത്ര കഠിനം തന്നെ. തിങ്ങി നിറഞ്ഞ് ശ്വാസം മുട്ടിയാണ് യാത്ര. ജനറല്‍ കോച്ചുകളുടെ കാര്യം പറയുകയേ വേണ്ട. അധിക കോച്ചുകളോ, പുതിയ ട്രെയിനുകളോ കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലില്ല. ഇത് യാത്ര ക്ലേശം വര്‍ദ്ധിക്കാന്‍ കാരണമായിടുണ്ട്. നിലവിലോടുന്ന ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര റെയില്‍വേ …

കഴുത്തില്‍ കയര്‍ മുറുക്കി യുവതിയെ കൊന്നു; മാലയും കമ്മലും മൊബൈല്‍ ഫോണുമായി കടന്നയാളെ തെരയുന്നു

തിരുവനന്തപുരം: കണിയാപുരം, കണ്ടലില്‍ വാടക വീട്ടില്‍ യുവതിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം യുവതിയുടെ മാലയും കമ്മലും മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.ഷാനു എന്ന വിജി (30)ആണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളിലെ ഹാളില്‍ തറയില്‍ ആണ് വിജിയുടെ മൃതദേഹം കാണപ്പെട്ടത്. തുണിയിടാന്‍ കെട്ടിയ അയയുടെ കയര്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. വിജിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. കുറച്ചു കാലമായി തിരുവനന്തപുരത്തെ ഹോട്ടല്‍ തൊഴിലാളിയും തമിഴ്‌നാട് സ്വദേശിയുമായ രംഗന്‍ എന്ന …

നായ കുറുകെ ഓടി; നിയന്ത്രണം തെറ്റിയ കാര്‍ മരത്തിലിടിച്ച് കര്‍ണ്ണാടക മന്ത്രി ലക്ഷ്മി ഹെബ്ബാര്‍ക്കര്‍ക്ക് പരിക്ക്

ബെളഗാവി: കര്‍ണ്ണാടക മന്ത്രി ലക്ഷ്മി ഹെബ്ബാര്‍ക്കര്‍ക്കും സഹോദരനും എം.എല്‍.സി യുമായ ചന്നരാജ് ഹട്ടിഹോളിക്കും കാറപകടത്തില്‍ പരിക്ക്. ഇരുവരെയും ബെളഗാവിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 6ന് കിറ്റൂര്‍, താലൂക്കിലെ അമ്പദഗട്ടിയിലാണ് അപകടം ഉണ്ടായത്. ബംഗ്‌ളൂരുവില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും ബെളഗാവിയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. റോഡിനു കുറുകെ ഓടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം തെറ്റിയ കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

ആശുപത്രി ജീവനക്കാരിയെ കയറിപ്പിടിച്ചു; രോഗിയുടെ സഹായിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ആശുപത്രി ജീവനക്കാരിയായ യുവതിയെ കയറിപ്പിടിച്ചതായി പരാതി. യുവാവിനെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു. ചെറുവത്തൂര്‍, പയ്യങ്കി സ്വദേശി നൗഫലി(30) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രോഗിയുടെ കൂടെ സഹായത്തിനെത്തിയതായിരുന്നു നൗഫല്‍. റൂം വൃത്തിയാക്കാന്‍ എത്തിയ യുവതിയെയാണ് ഇയാള്‍ കയറിപ്പിടിച്ചതെന്നാണ് പരാതി. യുവതി ബഹളം വച്ചതോടെ മറ്റു ജീവനക്കാരെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയില്‍ നിന്നു മൊഴിയെടുത്ത ശേഷം പ്രതിയെ …