ആശുപത്രി ജീവനക്കാരിയെ കയറിപ്പിടിച്ചു; രോഗിയുടെ സഹായിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ആശുപത്രി ജീവനക്കാരിയായ യുവതിയെ കയറിപ്പിടിച്ചതായി പരാതി. യുവാവിനെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു. ചെറുവത്തൂര്‍, പയ്യങ്കി സ്വദേശി നൗഫലി(30) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രോഗിയുടെ കൂടെ സഹായത്തിനെത്തിയതായിരുന്നു നൗഫല്‍. റൂം വൃത്തിയാക്കാന്‍ എത്തിയ യുവതിയെയാണ് ഇയാള്‍ കയറിപ്പിടിച്ചതെന്നാണ് പരാതി. യുവതി ബഹളം വച്ചതോടെ മറ്റു ജീവനക്കാരെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയില്‍ നിന്നു മൊഴിയെടുത്ത ശേഷം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page