കൊച്ചി: കരള്‍ പകുത്ത് നല്‍കിയ ബാപ്പയ്ക്കു പിന്നാലെ മകനും മരിച്ചു. എറണാകുളത്തെ പ്രമുഖ പച്ചക്കറി വ്യാപാരിയായിരുന്ന കെ.വൈ നസീറിന്റെ മകന്‍ ത്വയിബ് കെ. നസീര്‍ (26) ആണ് മരിച്ചത്. കലൂര്‍, ദേശാഭിമാനി റോഡിലെ കല്ലറയ്ക്കല്‍ സ്വദേശിയാണ്.
കടുത്ത കരള്‍രോഗത്തിനു ഇരയായിരുന്നു ത്വയിബ് നസീര്‍. മകന്റെ ജീവന്‍ രക്ഷിക്കാനായി പിതാവായ നസീറാണ് കരള്‍ പകുത്ത് നല്‍കിയത്. ചികിത്സയിലിരിക്കെ നസീര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനു മരിച്ചിരുന്നു. കരള്‍ സ്വീകരിച്ച ശേഷമുള്ള ചികിത്സ തുടരുന്നതിനിടയിലാണ് മകന്‍ നസീറും മരിച്ചത്. മാതാവ്: ഷിജില. സഹോദരങ്ങള്‍: ഷിറിന്‍ കെ നസീര്‍, ആയിഷ നസീര്‍.
