പയ്യന്നൂര്‍: കല്യാണത്തില്‍ പങ്കെടുക്കാനായി എത്തി ലോഡ്ജ് മുറിയില്‍ താമസിച്ച സ്ത്രീയുടെ ആറുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല മോഷണം പോയി. ഇതു സംബന്ധിച്ച് തമിഴ്‌നാട് സ്വദേശിനിയായ സത്യശ്രീ നല്‍കിയ പരാതിയിന്മേല്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരു കല്യാണത്തില്‍ പങ്കെടുക്കാനാണ് സത്യശ്രീയും കുടുംബവും പയ്യന്നൂരിലെത്തിയത്. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ജുജു ഇന്റര്‍നാഷണല്‍ ലോഡ്ജിലെ 230ാം നമ്പര്‍ മുറിയാലാണ് ഇവര്‍ താമസിച്ചത്. 21ന് രാത്രി 11 മണിക്കും 22ന് രാവിലെ 11 മണിക്കുമിടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ഈ സമയത്ത് സത്യശ്രീയും കുടുംബവും പുറത്ത് പോയിരുന്നു.
കല്യാണത്തിനു പോകാനായി മാല അണിയാന്‍ സ്യൂട്ട്‌കെയ്‌സ് തുറന്നപ്പോഴാണ് മാല മോഷണം പോയ വിവരം അറിഞ്ഞത്. നമ്പര്‍ ലോക്ക് ഉപയോഗിച്ചാണ് സ്യൂട്ട് കെയ്‌സ് പൂട്ടിയിരുന്നത്. താമസിച്ച മുറിയുടെ വാതില്‍ കുത്തിത്തുറന്നതിന്റെ ലക്ഷണവും ഉണ്ടായിരുന്നില്ല.
