കഴുത്തില്‍ കയര്‍ മുറുക്കി യുവതിയെ കൊന്നു; മാലയും കമ്മലും മൊബൈല്‍ ഫോണുമായി കടന്നയാളെ തെരയുന്നു

തിരുവനന്തപുരം: കണിയാപുരം, കണ്ടലില്‍ വാടക വീട്ടില്‍ യുവതിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം യുവതിയുടെ മാലയും കമ്മലും മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഷാനു എന്ന വിജി (30)ആണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളിലെ ഹാളില്‍ തറയില്‍ ആണ് വിജിയുടെ മൃതദേഹം കാണപ്പെട്ടത്. തുണിയിടാന്‍ കെട്ടിയ അയയുടെ കയര്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. വിജിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. കുറച്ചു കാലമായി തിരുവനന്തപുരത്തെ ഹോട്ടല്‍ തൊഴിലാളിയും തമിഴ്‌നാട് സ്വദേശിയുമായ രംഗന്‍ എന്ന യുവാവ് വിജിയുടെ കൂടെ താമസിച്ചുവരികയായിരുന്നു. കൊലപാതകത്തിനു ശേഷം ഇയാളെ കാണാനില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page