കുണ്ടംകുഴി ക്ഷേത്രോത്സവം; പടക്കം പൊട്ടിച്ച മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനു മൂന്നു പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കുണ്ടംകുഴി, പാണ്ടിക്കണ്ടത്തെ മധുസൂദനന്‍(48), കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഉത്സവത്തോടനുബന്ധിച്ച് യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെ പൊതു ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കും വിധം അലക്ഷ്യമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുവെന്നതിനാണ് ആദൂര്‍ എസ്.ഐ സി റുമേഷ് സ്വമേധയാ കേസെടുത്തത്. ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെ മുളിയാര്‍ പാണ്ടിക്കണ്ടം റോഡു പാലത്തിനു സമീപത്ത് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പടക്കം പൊട്ടിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page